കൈദിയ്ക്ക് ശേഷം ലോകേഷ് കനഗരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. ബിഗിൽ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വിജയുടെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് മാസ്റ്ററിൽ ഒരുങ്ങുന്നത്. വിജയ് ചിത്രം മാസ്റ്ററിലെ മൂന്നാമത്തെ ഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്. വാത്തി റെയ്ഡ് എന്ന് തുടങ്ങുന്ന ഗാനം ചുരുങ്ങിയ സമയം കൊണ്ടാണ് സൗത്ത് ഇന്ത്യ ഒട്ടാകെ ശ്രദ്ധ നേടി മുന്നേറിക്കൊണ്ടിരിക്കുന്നത്. വിജയ് ആരാധകർക്ക് ആഘോഷിക്കാനുള്ള ഒരു ഫാസ്റ്റ് നമ്പർ തന്നെയാണ് വാത്തി റെയ്ഡ്. അറിവും അനിരുദ്ധ് രവിചന്ദറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് അറിവാണ്.
അടുത്തിടെ വിജയുടെ വീട്ടിൽ നടന്ന റെയ്ഡ് ഈ ഗാനത്തിന് ഒരു ഫ്രീ പ്രൊമോഷൻ ആയിരുന്നു എന്നാണ് ആരാധർ അവകാശപ്പെടുന്നത്. വിജയുടെ റിയൽ ലൈഫുമായി ഈ ഗാനത്തിനെ ബന്ധിപ്പിക്കുവാൻ സാധിക്കുന്നത്കൊണ്ട് തമിഴ് നാട്ടിൽ വരും ദിവസങ്ങളിൽ ഗാനം കോളിളക്കം സൃഷ്ട്ടിക്കുമെന്ന കാര്യത്തിൽ തീർച്ച. ചിത്രത്തിലെ ആദ്യ രണ്ട് ഗാനങ്ങളും ഇതിനോടകം ഹിറ്റ് ലിസ്റ്റിൽ ഇടം നേടുകയുകയുണ്ടായി. കുട്ടി സോങ്, വാത്തി കമിങ് എന്നീ ഗാനങ്ങൾ വളറെ പുതുമയോടെയാണ് അനിരുദ്ധ് അണിയിച്ചൊരുക്കിയത്. മാസ്റ്ററിലെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധാണ്. സ്ഥിരം ശൈലിയിൽ നിന്ന് വ്യത്യസ്തമായാണ് അദ്ദേഹം ഓരോ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. വിജയ് സേതുപതി, മാളവിക മോഹനനൻ, ആൻഡ്രിയ, ശാന്തനു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഏപ്രിൽ 9 ന് റിലീസ് തീരുമാനിച്ചിരുന്ന മാസ്റ്റർ കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം റിലീസ് മാറ്റിവെക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.