ദളപതി വിജയ് നായകനായ മാസ്റ്റർ എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തത് കഴിഞ്ഞ മാസമാണ്. അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന ലെറ്റ് മി സിങ് എ കുട്ടി സ്റ്റോറി എന്ന് തുടങ്ങുന്ന ആ ഗാനമാലപിച്ചതും ദളപതി വിജയ് ആയിരുന്നു. സോഷ്യൽ മീഡിയ മുഴുവൻ തരംഗമായി മാറിയ ആ ഗാനം ലോകം മുഴുവനുമെത്തി. ഇപ്പോഴിതാ ഈ ചിത്രത്തിലെ വാത്തി കമിങ് എന്ന് തുടങ്ങുന്ന രണ്ടാമത്തെ ഗാനവും ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. കുട്ടി സ്റ്റോറി എന്ന ഗാനത്തിന്റെ ലിറിക് വീഡിയോക്ക് ഇതുവരെ ലഭിച്ചത് മുപ്പതു മില്യൺ യൂട്യൂബ് കാഴ്ചക്കാരെയാണ്. ഈ പുതിയ ഗാനവും ആ ലെവലിൽ ഹിറ്റാകുമെന്നാണ് വിജയ് ആരാധകരും സിനിമാ പ്രേമികളുമഭിപ്രായപ്പെടുന്നത്. ഈ വരുന്ന മാർച്ച് 15 ഞായറാഴ്ചയാണ് മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് നടക്കാൻ പോകുന്നത്.
മാനഗരം എന്ന സൂപ്പർ ഹിറ്റിനും, കാർത്തിയെ നായകനാക്കിയൊരുക്കിയ കൈദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനും ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റർ. അടുത്ത മാസം ഒൻപതിനാണ് ഈ ചിത്രം ലോകം മുഴുവൻ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. എക്സ് ബി ക്രിയേറ്റേഴ്സ് എന്ന ബാനറിൽ സേവ്യർ ബ്രിട്ടോ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ്, രത്‌നകുമാർ എന്നിവർ ചേർന്നാണ്. ദളപതി വിജയ്ക്ക് ഒപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിവരുമഭിനയിക്കുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.