നാരദൻ എന്ന ആഷിഖ് അബു ചിത്രത്തിന് ശേഷം റിലീസ് ചെയ്യാൻ പോകുന്ന ടോവിനോ തോമസ് ചിത്രമായ വാശിയുടെ ആദ്യ ടീസർ പുറത്തു വന്നു. തിങ്ക് മ്യൂസിക് ഇന്ത്യാ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത് കീർത്തി സുരേഷ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ടോവിനോയും കീർത്തിയും വക്കീൽ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. അഡ്വ. എബിന്‍ ആന്‍ഡ് അഡ്വ. മാധവി എന്നാണ് ഇവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പേര്. ഇതിന്റെ പോസ്റ്ററുകൾ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ ആദ്യ ടീസറും പ്രേക്ഷകരുടെ മനസ്സിൽ ആകാംഷ നിറക്കുകയാണ്. ഒരു മിനുട്ടും ഇരുപത്തിയൊന്ന് സെക്കന്റ്റുമാണ് ഇന്നലെ റിലീസ് ചെയ്ത ഈ ടീസറിന്റെ ദൈര്‍ഘ്യം. കോടതി മുറിയെ കേന്ദ്രീകരിച്ചാണ് ഈ ടീസർ മുന്നോട്ടു പോകുന്നതെന്നതും ശ്രദ്ധേയമാണ്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, എ. ആര്‍. റഹ്മാന്‍, തൃഷ, മഹേഷ് ബാബു, സാമന്ത, അഭിഷേക് ബച്ചന്‍ എന്നിവര്‍ ചേർന്നായിരുന്നു ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.
നവാഗതനായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാർ മേനക സുരേഷ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ജൂൺ പതിനേഴിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ഉര്‍വശി തിയേറ്റേഴ്സും രമ്യ മൂവീസുമാണ് കേരളത്തിൽ വിതരണം ചെയ്യുക. വിഷ്ണു ജി രാഘവ് തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമണിന്റേതാണ്. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് കൈലാസ് മേനോൻ ആണ്. റോബി വര്‍ഗീസ് രാജ് ആണ് ഇതിന്റെ ക്യാമറാമാൻ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.