തനി ഒരുവൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മോഹൻ രാജ ഒരുക്കിയ തമിഴ് ചിത്രമാണ് വേലയ്ക്കാരൻ. തമിഴ് യുവ താരം ശിവകർത്തികേയനും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ നായിക തമിഴിലെ ലേഡി സൂപ്പർ സ്റ്റാർ ആയ നയൻ താര ആണ്. ഈ ഒരു കോമ്പിനേഷൻ ഉള്ളത് കൊണ്ട് തന്നെ ഈ ചിത്രത്തിനായി പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. വരുന്ന ഡിസംമ്പർ 22 നു ഈ ചിത്രം ലോകമെമ്പാടും പ്രദർശനം ആരംഭിക്കും . ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇപ്പോൾ ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകൾ ആയി കഴിഞ്ഞു.
ഈ ചിത്രത്തിലെ വാ വേലയ്ക്കാര എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പ്രേക്ഷകരെ ആകർഷിക്കുന്ന ഗാനം. അനിരുദ്ധ് രവിചന്ദർ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. വാ വേലയ്ക്കാര എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തത് ഇന്നാണ്. റിലീസ് ചെയ്ത നിമിഷം മുതൽ വലിയ ജനപ്രീതിയാണ് ഈ ഗാനം നേടി എടുക്കുന്നത്. യൂട്യൂബിൽ റിലീസ് ചെയ്ത ഈ ഗാനത്തിന്റെ ലിറിക് വീഡിയോ സംഗീത പ്രേമികൾ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. 24 എ എം സ്റ്റുഡിയോയുടെ ബാനറിൽ ആർ ഡി രാജ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. പ്രകാശ് രാജ്, സ്നേഹ, ആർ ജെ ബാലാജി, സതീഷ്, റോബോ ശങ്കർ, വിജയ് വസന്ത് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.