ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഗായകരിൽ ഒരാളാണ് സിദ് ശ്രീറാം. പ്രണയ ഗാനങ്ങൾ ഈ ഗായകൻ ആലപിക്കുമ്പോൾ കിട്ടുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ് എന്നാണ് ശ്രോതാക്കളുടെ അഭിപ്രായം. വ്യത്യസ്ത ഭാഷകളിലായി ഒട്ടേറെ സൂപ്പർ ഹിറ്റ് മെലഡികൾ ആലപിച്ചിട്ടുള്ള സിദ് ശ്രീറാം ആലപിച്ച പുതിയ ഗാനം ഇപ്പോൾ മലയാള സിനിമാ പ്രേമികളുടെ ഹൃദയം കവർന്നിരിക്കുകയാണ്. ഗൗതമന്റെ രഥം എന്ന മലയാള ചിത്രത്തിന് വേണ്ടി സിദ് ശ്രീറാം ആലപിച്ച ഉയിരേ എന്ന ഗാനവും അതിന്റെ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു കഴിഞ്ഞു. അങ്കിത് മേനോൻ ഈണം പകർന്ന ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്.
ആനന്ദ് മേനോൻ രചിച്ചു സംവിധാനം ചെയ്ത ഗൗതമന്റെ രഥത്തിൽ നായക വേഷം ചെയ്യുന്നത് പ്രശസ്ത യുവ താരമായ നീരജ് മാധവ് ആണ്. ഐ സി എൽ ഫിന്കോര്പ്പുമായി ചേർന്ന് കിച്ചപ്പൂസ് എന്റർടൈൻമെൻസിന്റെ ബാനറിൽ കെ ജി അനിൽ കുമാർ നിർമ്മിച്ച ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പുണ്യ എലിസബേത് ആണ്. ബേസിൽ ജോസെഫ്, രഞ്ജി പണിക്കർ, ദേവി അജിത്, വത്സല, ബിജു സോപാനം എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം അധികം വൈകാതെ തന്നെ റിലീസ് ചെയ്യും എന്നാണ് സൂചന. അപ്പു ഭട്ടതിരി എഡിറ്റിങ് നിർവഹിച്ച ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് വിഷ്ണു ശര്മയെന്ന ക്യാമെറാമാനാണ്. ഉയിരേ എന്ന സിദ് ശ്രീറാം പാടിയ ഗാനത്തിന്റെ ദൃശ്യങ്ങൾ അതിമനോഹരമായാണ് ഈ ഛായാഗ്രാഹകൻ ഒപ്പിയെടുത്തിരിക്കുന്നതു. യുവ താരം ടോവിനോ തോമസ് ആണ് ഈ ഗാനം ഒഫീഷ്യൽ ആയി റിലീസ് ചെയ്തത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.