[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Videos

മാമാങ്കത്തിനായി തയ്യറെടുത്തു ഉണ്ണി മുകുന്ദൻ; വർക്ക് ഔട്ട് വീഡിയോ വൈറൽ ആവുന്നു..!

മാമാങ്കം എന്ന ബിഗ് ബജറ്റ് മമ്മൂട്ടി ചിത്രം ഇപ്പോൾ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുകയാണ്. രണ്ടു ഷെഡ്യൂളുകൾ പൂർത്തിയാക്കിയ ഈ ചിത്രത്തിൽ നിന്ന് അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും അടക്കം ഒട്ടേറെ പേരെ മാറ്റുകയും മറ്റു ചിലരെ കൊണ്ട് വരികയും ചെയ്തു കഴിഞ്ഞു. നാൽപ്പത്തിയഞ്ച് കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ഇതുവരെ പതിനാലു കോടിയോളം രൂപ മുടക്കി കഴിഞ്ഞിട്ടുണ്ട്. അപ്പോഴാണ് ചിത്രം പ്രതിസന്ധിയിൽ ആയതു. ഇപ്പോഴിതാ ഈ ചിത്രത്തിൽ നിന്ന് പുറത്താക്കിയ ക്വീൻ താരം ധ്രുവന് പകരമായി ഉണ്ണി മുകുന്ദൻ എത്തുകയാണ് എന്ന് നമുക്കറിയാം. മാമാങ്കത്തിനായി ഉണ്ണി മുകുന്ദൻ തയ്യറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു.

ഈ ചിത്രത്തിന് വേണ്ടി ശരീരമൊരുക്കാൻ ഉണ്ണി മുകുന്ദൻ ജിമ്മിൽ നടത്തുന്ന വർക്ക് ഔട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ്. ഈ ചിത്രത്തിന് വേണ്ടി വമ്പൻ ഫിസിക്കൽ മേക് ഓവറിനു വിധേയനായ ധ്രുവൻ ഏകദേശം ഇരുപത്തിയഞ്ചു ദിവസത്തോളം  ഷൂട്ടിങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇനി ആ രംഗങ്ങൾ മുഴുവൻ ഉണ്ണി മുകുന്ദനെ വെച്ച് റീഷൂട് ചെയ്യാൻ ആണ് നിർമ്മാതാവിന്റെ പ്ലാൻ. ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിൽ എത്തിയത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നു ചിത്രത്തിന്റെ സംവിധായകൻ സജീവ് പിള്ളൈ പറഞ്ഞിരുന്നു. സജീവ് പിള്ളയെ സഹായിക്കാൻ എം പദ്മകുമാറിനേയും ഈ ചിത്രത്തിലേക്ക് കൊണ്ട് വന്നിട്ടുണ്ട് നിർമ്മാതാവ് വേണു കുന്നപ്പിള്ളി. ഹനീഫ് അദനി- നിവിൻ പോളി ചിത്രമായ മിഖായേലിൽ വില്ലൻ വേഷം ചെയ്തു കൊണ്ടാണ് ഉണ്ണി മുകുന്ദൻ ഈ വർഷം ആദ്യം എത്തുന്നത്. ജനുവരി പതിനെട്ടിന് മിഖായേൽ റിലീസ് ചെയ്യും. 

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.