സിനിമാ രംഗം നിശ്ചലമായതോടെ താരങ്ങളും സാങ്കേതിക പ്രവർത്തകരുമെല്ലാം സ്വന്തം വീടുകളിലാണ്. മലയാള സിനിമയിലെ മിക്ക താരങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാണ്. സീനിയർ താരമായ മോഹൻലാൽ കോവിഡ് 19 പ്രതിരോധ പ്രവർത്തങ്ങളുമായി സർക്കാരുമായി സഹകരിച്ചു ഒട്ടേറെ പ്രവർത്തനങ്ങളുമായാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത് എങ്കിൽ സുരേഷ് ഗോപി ഒരു എം പി എന്ന നിലക്ക് ഒട്ടേറേ പ്രവർത്തനങ്ങളാണ് ആരോഗ്യ രംഗത്ത് കാഴ്ച വെക്കുന്നത്. മറ്റൊരു സീനിയർ താരമായ മമ്മൂട്ടിയും സമയം പോലെ ഇവർക്കൊപ്പമുണ്ട്. മറ്റു പ്രശസ്ത താരങ്ങളായ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ദുൽഖർ സൽമാൻ തുടങ്ങിയവർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർക്കൊപ്പം കൂടുതൽ സംവദിക്കാൻ സമയം കണ്ടെത്തുന്നുമുണ്ട്. ഇപ്പോഴിതാ ആരാധകർക്കായി വളരെ രസകരമായ ഒരു വീഡിയോയുമായി എത്തിയിരിക്കുന്നത് യുവ താരം ഉണ്ണി മുകുന്ദനാണ്. സൂപ്പർ ഹിറ്റ് ഇംഗ്ലീഷ് ചിത്രമായ ടേക്കൺ സിനിമാ പ്രേമികളുടെ മനസ്സിലിടം പിടിച്ച ഒരു ആക്ഷൻ എന്റർടൈനറാണ്. ഈ ചിത്രത്തിലെ നായകനായ ലിയാം നീസന്റെ പ്രകടനത്തിനും ആരാധകരേറെ. അതിലെ അദ്ദേഹത്തിന്റെ മാസ്സ് ഡയലോഗുകളെല്ലാം ഇപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമാണ്.
ലിയാം നീസന്റെ ടേക്കൺ എന്ന ചിത്രത്തിലെ ഒരു മാസ്സ് സീൻ അഭിനയിച്ചു കൊണ്ടാണ് ഉണ്ണി മുകുന്ദൻ വീഡിയോ ചെയ്തിരിക്കുന്നത്. എന്നാൽ ആ രംഗത്തിന്റെ ക്ലൈമാക്സിൽ ഒരു ഉണ്ണി മുകുന്ദൻ സ്പെഷ്യൽ ട്വിസ്റ്റ് വന്നതോടെ ആ മാസ്സ് രംഗം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു രംഗമായി മാറി. തന്റെ മകളെ തട്ടിക്കൊണ്ടു പോയവരോട് ലിയാം നീസൺ ഫോണിൽ കൂടി സംസാരിക്കുന്ന രംഗമാണ് ഉണ്ണി വീണ്ടും ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ലിയാം നീസന്റെ കിടിലൻ ഡയലോഗുകൾ ഫോണിലൂടെ മാസ്സായി തന്നെ ഉണ്ണിയും പറയുകയാണ്. എന്നാൽ ഡയലോഗ് പറഞ്ഞു കഴിയുമ്പോൾ മറുവശത്തു നിന്ന് ലഭിക്കുന്ന മറുപടിയാണ് ഏവരേയും പൊട്ടിചിരിപ്പിക്കുന്നത്. ഏതായാലും ഉണ്ണി മുകുന്ദൻ ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്ത ആ വിഡീയോയിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
This website uses cookies.