മലയാളത്തിലെ പ്രമുഖരായ യുവ താരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. ഈ സെപ്തംബര് ഇരുപത്തിരണ്ടിനു തന്റെ മുപ്പത്തിനാലാം ജന്മദിനം ആഘോഷിച്ച ഉണ്ണിമുകുന്ദന് ആരാധകരിൽ നിന്നും മലയാള സിനിമാ പ്രവർത്തകരിൽ നിന്നും ആശംസകൾ ഒഴുകിയെത്തി. മോഹൻലാൽ നായകനായ 12ത് മാൻ എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഉണ്ണി മുകുന്ദൻ തന്റെ ജന്മദിനം ആഘോഷിച്ചത്. മോഹൻലാൽ ആണ് ഉണ്ണി മുകുന്ദന് പിറന്നാൾ കേക്ക് എടുത്തു നൽകിയത് എന്ന പ്രത്യേകതയും ഉണ്ട്. ഏതായാലും മലയാളത്തിന്റെ മഹാനടനൊപ്പം ഉണ്ണി മുകുന്ദൻ ജന്മദിനം ആഘോഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. കടുത്ത മോഹൻലാൽ ആരാധകൻ കൂടിയായ ഉണ്ണി മുകുന്ദൻ പലപ്പോഴായി മോഹൻലാലിനോടുള്ള തന്റെ അടങ്ങാത്ത ആരാധന വ്യക്തമാക്കിയിട്ടുമുണ്ട്. മലയാളത്തിൽ ഉണ്ണി മുകുന്ദൻ മോഹൻലാലിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ഈ ജീത്തു ജോസഫ് ചിത്രം.
ഉണ്ണി മുകുന്ദൻ തെലുങ്കിൽ അരങ്ങേറ്റം കുറിച്ച ചിത്രത്തിലും നായക വേഷം ചെയ്തത് മോഹൻലാൽ ആയിരുന്നു. കൊരടാല ശിവ സംവിധാനം ചെയ്ത മോഹൻലാൽ- ജൂനിയർ എൻ ടി ആർ ചിത്രമായ ജനത ഗാരേജിൽ വില്ലൻ ആയാണ് ഉണ്ണി മുകുന്ദൻ തെലുങ്കിൽ എത്തിയത്. മലയാളത്തിൽ നായക വേഷവും വില്ലൻ വേഷവുമടക്കം ചെയ്തിട്ടുള്ള ഉണ്ണി മുകുന്ദൻ നായകനായി ഒട്ടേറെ വമ്പൻ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. അതോടൊപ്പം ഉണ്ണി മുകുന്ദൻ പ്രൊഡക്ഷൻസ് എന്ന പേരിൽ ഒരു നിർമ്മാണ കമ്പനിയും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ആ കമ്പനിയുടെ ആദ്യ ചിത്രമായ മേപ്പടിയാൻ ഇപ്പോൾ റിലീസിന് തയ്യാറായി ഇരിക്കുകയാണ്. ഇത് കൂടാതെ ഒരു വമ്പൻ തെലുങ്കു ചിത്രത്തിന്റെയും ഭാഗമായി ഉടൻ ഉണ്ണി മുകുന്ദൻ എത്തുമെന്നുള്ള സൂചനകളും ലഭിക്കുന്നുണ്ട്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.