പ്രശസ്ത മലയാള സിനിമാ നടി അനു സിതാര സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി നിൽക്കുന്ന ഒരു താരമാണ്. തന്റെ പുതിയ ഫോട്ടോകളും വീഡിയോകളുമെല്ലാം അനു സിതാര ആരാധകർക്കായി പങ്കു വെക്കാറുമുണ്ട്, അവയെല്ലാം വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഈ അടുത്തിടെ, തന്റെ ശരീര ഭാരം കുറച്ചതിനു ശേഷം അനു സിതാര പങ്കു വെച്ച ചിത്രങ്ങളെല്ലാം തന്നെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. അതുപോലെ അനു സിതാര പുതിയതായി പങ്കു വെച്ച ഒരു വീഡിയോയും ഇപ്പോൾ വൈറൽ ആവുകയാണ്. ഒരു അണ്ടർ വാട്ടർ ഷൂട്ട് വീഡിയോ ആണ് അനു സിതാര ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്. സ്വിമ്മിങ് പൂളിൽ നിന്നുള്ള ഈ നടിയുടെ അണ്ടർവാട്ടർ ഫോട്ടോഷൂട്ട് ആണ് ഈ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കുക. നീന്തൽക്കുളത്തിനടിയിൽ നിന്നുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അനു സിത്താരയെ ഈ വീഡിയോ നമ്മുക്ക് കാണിച്ചു തരുന്നു.
https://www.instagram.com/p/CPR1g9EAxQ_/
അനു സിതാര പുറത്തു വിട്ട ഈ വീഡിയോക്ക് താഴെ റിമി ടോമി, മൃദുല വാരിയർ, ശിവദ തുടങ്ങി നിരവധി താരങ്ങള്‍ തങ്ങളുടെ പ്രതികരണം അറിയിച്ചു കൊണ്ട് കമന്റുകൾ ഇട്ടിട്ടുണ്ട്. ഈ അടുത്തിടെ വലിയ രീതിയിൽ തന്നെ ശരീര ഭാരം കുറച്ചു കൊണ്ട് പുതിയ ലുക്കിൽ ആണ് അനു സിതാര പ്രത്യക്ഷപ്പെട്ടത്. നടൻ ഉണ്ണി മുകുന്ദന്റെ സഹായത്തോടെ ആണ് താൻ ശരീരഭാരം കുറച്ചതു എന്നും അനു സിതാര കുറിച്ചിരുന്നു. മികച്ച നർത്തകി കൂടിയായ അനു സിതാര തന്റെ ഡാൻസ് വീഡിയോകളും ഇടയ്ക്കു പുറത്തു വിടാറുണ്ട്. വസീഗര ഗാനത്തിന്റെ പശ്ചാത്തലത്തിൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് അനു സിതാര പുറത്തു വിട്ട വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.