മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത ചിത്രം അങ്കിൾ വ്യത്യസ്ത പ്രമേയത്തിലും ആഖ്യാനത്തിലും ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ്. കൃഷ്ണകുമാർ എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുമ്പോൾ. ജോയ് മാത്യു, മുത്തുമണി, കാർത്തിക മുരളീധരൻ എന്നിവർ മറ്റു കഥാപാത്രങ്ങളായി എത്തുന്നു. ഷട്ടർ എന്ന ചിത്രത്തിന് ശേഷം ജോയ് മാത്യു രചിച്ച തിരക്കഥ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയത്തിൽ ഊന്നി നിൽക്കുന്ന ചിത്രം കൂടിയാണ്. അപ്രതീക്ഷിതമായാണ് എങ്കിലും കൃഷ്ണ കുമാറിനോടൊപ്പം യാത്ര ചെയ്യേണ്ടി ശ്രുതിയുടെയും, അവരുടെ യാത്രയെയും കുറിച്ചുള്ള വീട്ടുകാരുടെ ചിന്തകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. താര പരിവേഷങ്ങൾ ഏതുമില്ലാതെ കൃഷ്ണകുമാർ എന്ന കഥാപാത്രത്തെ തന്റെ അഭിനയമികവുകൊണ്ട് മികച്ചതാക്കിയ മമ്മൂട്ടിക്ക് നിറഞ്ഞ കയ്യടികളാണ് തീയറ്ററുകളിൽ ലഭിക്കുന്നത്. ചിത്രം വിജയമായിക്കൊണ്ടിരിക്കെയാണ് ചിത്രത്തിൻറെ പുതിയ ടീസർ കൂടി പുറത്തു വരുന്നത്.
കുടുംബപ്രേക്ഷകരുടെ പിന്തുണയോട് കൂടി വൻ വിജയത്തിലേക്ക് കുതിക്കുന്ന ചിത്രത്തിന്റെ പുതിയ ടീസർ കൂടി വന്നതോടുകൂടി ചിത്രം കൂടുതൽ ആളുകളിലേക്ക് എത്തുമെന്നാണ് കരുതുന്നത്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ടീസർ ചർച്ചയായിക്കഴിഞ്ഞു. ആദ്യ ടീസറുകളേയും ട്രെയിലറുകളും അപേക്ഷിച്ച് ഇത്തവണ കൂടുതൽ കഥയോടു ചേർന്നു നിൽക്കുന്ന ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളുമായാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ചിത്രം പുറത്തിറങ്ങിയതിന് ശേഷം ടീസർ പുറത്തിറങ്ങുക എന്നത് മലയാളത്തിൽ ഇപ്പോൾ പുതിയൊരു തരം ശൈലിയായി മാറിയിരിക്കുകയാണ് അങ്കിളും ആ രീതിയിൽ തന്നെയാണ് എത്തുന്നത്. നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിനെപ്പറ്റി മികച്ച അഭിപ്രായങ്ങളുമായി സിനിമാതാരങ്ങൾ കഴിഞ്ഞദിവസങ്ങളിൽ എത്തിയിരുന്നു. മറ്റ് റിലീസുകൾക്കിടയിലും ആധിപത്യമുറപ്പിച്ചു അങ്കിൾ മുന്നേറുകയാണ്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.