മലയാളികളുടെ പ്രിയതാരം മമ്മൂട്ടി ആലപിച്ച അങ്കിളിനെ രസകരമായ ഗാനം പുറത്തിറങ്ങി. എന്താ ജോൺസാ കള്ളില്ലേ എന്ന് തുടങ്ങുന്ന ഗാനമാണ് മമ്മൂട്ടി ആലപിച്ചിരിക്കുന്നത്. മമ്മൂട്ടി ഗാനം ആലപിക്കുന്നതും സ്റ്റുഡിയോയിലെ വളരെ രസകരമായ രംഗങ്ങളുമാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബിജിബാലാണ് ഗാനത്തിന് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഇതിന് മുൻപ് ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിനു വേണ്ടിയും മമ്മൂട്ടി ഗാനം ആലപിച്ചിരുന്നു. പക്ഷെ അന്ന് കുറച്ചു വരികൾ മാത്രമായിരുന്നു മമ്മൂട്ടി ആലപിച്ചത്. എന്തായാലും അപ്രതീക്ഷിതമായി കിട്ടിയ മമ്മൂട്ടിയുടെ ഗാനത്തിലൂടെ ആരാധകരും പ്രേക്ഷകരും വളരെയധികം സന്തോഷത്തിലാണ്. ട്രൈലറുകളിലൂടെയും പോസ്റ്ററുകളിലൂടെയും വളരെയധികം നിഗൂഢത നിറഞ്ഞ ചിത്രം ഗാനത്തിലൂടെ കൗതുകമുണർത്തുന്ന ഒന്നായി മാറിയിട്ടുണ്ട്. ചിത്രം നാളെ തീയറ്ററുകളിലെത്തും.
നവാഗതനായ ഗിരീഷ് ദാമോദറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രം ഷട്ടറിനു ശേഷം ജോയ് മാത്യു തിരക്കഥ എഴുതിയ ചിത്രമെന്ന രീതിയിൽ വലിയ പ്രതീക്ഷയോടെയാണ് അങ്കിൾ എത്തുന്നത്. രചയിതാവ് ജോയ് മാത്യുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. മുതിർന്ന ഛായാഗ്രാഹകന്മാരിൽ ഒരാളായ അഴകപ്പനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ജോയ് മാത്യു, കെ. പി. എ. സി ലളിത, സുരേഷ് കൃഷ്ണ, കൈലാഷ്, മുത്തുമണി തുടങ്ങിയവർ അഭിനയിചിരിക്കുന്നു. സാമൂഹിക വിഷയങ്ങളിലൂടെ കടന്ന് പോകുന്ന ചിത്രം ഒരു ത്രില്ലിങ് അനുഭവമായിരിക്കും എന്നാണ് അറിയാൻ കഴിയുന്നത്. അബ്രാ ഫിലിംസും എസ്. ജെ ഫിലിംസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം, ന്യൂ സൂര്യ മൂവീസാണ് വിതരണത്തിനെത്തിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.