ഈ കഴിഞ്ഞ മെയ് ഒന്നാം തീയതി റിലീസ് ചെയ്ത “ഉൻ കാതൽ എന്നെ തൊട്ടു സെല്ലുതെ” എന്ന മനോഹര മ്യൂസിക്കൽ ഹൃസ്വ ചിത്രം ഇപ്പോൾ വമ്പൻ ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നിന്ന് നേടിയെടുക്കുന്നത്. പ്രണയിച്ചവർക്കും, പ്രണയിക്കുന്നവർക്കും, പ്രണയിക്കാൻ പോകുന്നവർക്കും ഒരു മധുര നൊമ്പരം സമ്മാനിക്കുന്ന ഈ ഹൃസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനുമോദ് സാകർ കെ ആണ്. സംഗീതത്തിലൂടെ കഥ പറയുന്ന ഈ ഹൃസ്വ ചിത്രത്തിന്റെ ആശയവും സംവിധായകന്റെ തന്നെയാണ്. സിദ്ധാർത്ഥ പ്രദീപിന്റെ സംഗീതത്തിന് സൂരജ് സന്തോഷ്, അമൃത ജയകുമാർ എന്നിവർ ശബ്ദവും പകർന്നപ്പോൾ മനോഹരമായ ദൃശ്യങ്ങൾക്കൊപ്പം മനസ്സ് നിറക്കുന്ന ഈണവുമാണ് ഈ മ്യൂസിക്കൽ ഷോർട് ഫിലിം നമ്മുക്ക് നൽകുന്നത്. അനുമോദ് സർക്കാർ, ആദർശ് നന്ദകുമാർ, ഗാന ഭട്ട്, അനീഷ അനു, ആന്റണി ജോൺ മാത്യു, ബേബി അർഷിത അരുൺ, അഗസ്റ്റിൻ ജോൺ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ഹൃസ്വ ചിത്രം ടാലന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മിച്ചിരിക്കുന്നത്.
അനുമോദ് സർക്കാർ രണ്ട് സമയത്തുള്ള തന്റെ വേഷവിധാനങ്ങൾ കൊണ്ടും, രൂപം കൊണ്ടും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ ഈ ഹൃസ്വ ചിത്രത്തിന്റെ സാങ്കേതിക തികവും എടുത്തു പറയേണ്ടതാണ്. കണ്ണൻ രാജേന്ദ്രൻ, ആശിഷ് ജോർജ് എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതും കണ്ണൻ രാജേന്ദ്രൻ തന്നെയാണ്. ജയകുമാർ എൻ വരികൾ രചിച്ചിരിക്കുന്നു ഈ മ്യൂസിക്കൽ ഷോർട്ട് ഫിലിമിന് വേണ്ടി ക്രീയേറ്റീവ് സപ്പോർട്ട് നൽകിയിരിക്കുന്നത് കരുണാകരൻ സി പി ആണ്. അഭിനേതാക്കൾ എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് എന്നതും ഇതിന്റെ മികവിന് കാരണമായി വന്നിട്ടുണ്ട്. പ്രണയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെ കുറിച്ച് സമൂഹത്തിനെ ഒന്ന് മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഈ മ്യൂസിക്കൽ ഷോർട്ട് ഫിലിം എന്ന് പറയാം. മലയാള ഷോർട്ട് ഫിലിം / ആൽബം രംഗത്ത് വന്നിട്ടുള്ള വളരെ വ്യത്യസ്തമായ ഒരു പ്രണയ കാവ്യമെന്നു ഉൻ കാതൽ എന്നെ തൊട്ടു സെല്ലുതെ എന്ന സംഗീത ഹൃസ്വ ചിത്രത്തെ വിശേഷിപ്പിക്കാം.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.