പ്രശസ്ത യുവ താരം ഷെയിൻ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉല്ലാസം. ജൂലൈ ഒന്നിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇതിന്റെ ടീസർ, ട്രൈലെർ രണ്ടു ഗാനങ്ങളെന്നിവ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. ഇപ്പോഴിതാ ഉല്ലാസത്തിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. ഉല്ലാസമോ എന്ന വരികളോടെ തുടങ്ങുന്ന ഈ റാപ് സോങ് രചിക്കുകയും ആലപിക്കുകയും ചെയ്തിരിക്കുന്നത് പ്രശസ്ത മലയാളം റാപ്പറായ ഫെജോവാണ്. ഷാൻ റഹ്മാനാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. യുവത്വത്തിന്റെ ആവേശം തുളുമ്പുന്ന വരികളും സംഗീതവും ആലാപന ശൈലിയുമാണ് ഈ ഗാനത്തെ ആകര്ഷകമാക്കുന്നത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഷെയിൻ നിഗമിന്റെ കരിയറിലെ തന്നെ ആദ്യത്തെ കമ്പ്ലീറ്റ് ഫൺ റൊമാന്റിക് എന്റർടൈനറായിരിക്കും ഉല്ലാസം എന്ന് പറയാം.
പ്രണയവും ആക്ഷനും വൈകാരിക നിമിഷങ്ങളും കോമെഡിയുമെല്ലാം ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന ഈ ചിത്രം, നവാഗതനായ ജീവൻ ജോജോയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചത് പ്രവീൺ ബാലകൃഷ്ണനാണ്. രഞ്ജി പണിക്കർ, ദീപക് പരമ്പൊൾ, ബേസിൽ ജോസെഫ്, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് പവിത്ര ലക്ഷ്മിയാണ്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സ്വരൂപ് ഫിലിപ്പും, എഡിറ്റ് ചെയ്തത് ജോൺ കുട്ടിയും, ഇതിനു പശ്‌ചാത്തല സംഗീതമൊരുക്കിയത് ഗോപി സുന്ദറുമാണ്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, മെഗാ സ്റ്റാർ മമ്മൂട്ടി എന്നിവരാണ് ഇതിന്റെ പോസ്റ്റർ, ട്രൈലെർ എന്നിവയെല്ലാം പുറത്തു വിട്ടത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.