അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റ് മിഥുൻ മാനുവൽ തോമസ്- കുഞ്ചാക്കോ ബോബൻ ചിത്രത്തിന് ശേഷം മലയാളി പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കൂടി വരികയാണ്. നവാഗത സംവിധായകനായ ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച ഏറ്റവും പുതിയ സസ്പെൻസ് ചിത്രമായ ’21 ഗ്രാംസ്’ ആണ് പ്രേക്ഷകർ കാത്തിരിക്കുന്ന ആ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ. ഈ വരുന്ന മാർച്ച് 18 ന് തീയേറ്ററുകളിൽ എത്താൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലർ, ടീസർ എന്നിവ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറിക്കഴിഞ്ഞു. ഇതിലെ ഒരു ഗാനവും ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.
ഉദ്വേഗം നിറക്കുന്ന സീനുകളും ദീപക് ദേവിന്റെ കിടിലൻ പശ്ചാത്തല സംഗീതവും കൊണ്ട് പ്രേക്ഷകനെ ത്രസിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ ട്രൈലർ ഒരുക്കിയിരിക്കുന്നത്. ഒരു കൊലപാതകത്തെ തുടർന്ന് അത് അന്വേഷിക്കാൻ വരുന്ന ഉദ്യോഗസ്ഥൻ ആണ് ഇതിലെ നായക കഥാപാത്രം. ആ കഥാപാത്രം ചെയ്യുന്നത് അനൂപ് മേനോൻ ആണ്. അദ്ദേഹത്തെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. റിനീഷ് കെ എൻ നിർമ്മിച്ച ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിത്തു ദാമോദർ ആണ്. ഈ ചിത്രത്തിന് വേണ്ടി ചിത്രസംയോജനം ചെയ്തത് അപ്പു എൻ ഭട്ടതിരിയും ഇതിലെ ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാറും ആണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.