നടനും സംവിധായകനുമായ ലാലും അദ്ദേഹത്തിന്റെ മകനായ ജീൻ പോൾ ലാലും ഒരുമിച്ചു സംവിധാനം ചെയ്ത ചിത്രമാണ് അടുത്ത മാസം റിലീസ് ചെയ്യാൻ പോകുന്ന സുനാമി. പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണി നിർമ്മിക്കുന്ന ഈ കോമഡി ഫാമിലി എന്റെർറ്റൈനെർ ചിത്രത്തിന്റെ ടീസറുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. നടൻ ദിലീപും ഇന്നസെന്റും തമ്മിലുള്ള ഒരു സംഭാഷണം പോലെയാണ് ആദ്യ ടീസർ പുറത്തു വന്നതെങ്കിൽ, ഇതിന്റെ രണ്ടാം ടീസറിൽ നമ്മൾ കേൾക്കുന്നത് ഈ ചിത്രത്തെക്കുറിച്ചു സംസാരിക്കുന്ന മുകേഷ്, രമേശ് പിഷാരടി എന്നിവരുടെ ശബ്ദമാണ്. ഈ ചിത്രത്തെക്കുറിച്ചു രമേശ് പിഷാരടി മുകേഷിനോട് ടെലിഫോൺ കോളിലൂടെ ചോദിക്കുന്നതും അതിനു മുകേഷ് നൽകുന്ന രസകരമായ മറുപടിയുമാണ് രണ്ടാം ടീസറിനെ സൂപ്പർ ഹിറ്റാക്കുന്നത്. ഇതിലെ ഒരു ഗാനവും ഇതിനോടകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
അടുത്ത മാസം രണ്ടാം വാരത്തോടെ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്. ലാൽ തന്നെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നതു. ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ ഒട്ടേറെ പ്രശസ്ത കലാകാരൻമാർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ചിരിയും കുസൃതികളും നിറഞ്ഞ ഒരു കമ്പ്ലീറ്റ് ഫൺ ഫിലിം ആയാണ് സുനാമി ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.