[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

‘ഇതുവരെ കണ്ടതല്ല, വരാനിരിക്കുന്നത്’; പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി ഫഹദിന്റെ ട്രാന്‍സ് ട്രെയിലറിന് ഗംഭീര പ്രതികരണം.

വർഷങ്ങൾക്കു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ഫഹദ് ഫാസിൽ നായകനായ ട്രാൻസ്. ഈ വരുന്ന ഫെബ്രുവരി 20 നു കേരളത്തിൽ റിലീസ് ചെയ്യാൻ പോകുന്ന ട്രാൻസ് പ്രേക്ഷകർ ഏറെ ആകാംഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ഇന്ന് ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്യുകയും ഗംഭീര പ്രതികരണം നേടിയെടുക്കുകയുമാണ്. ത്രസിപ്പിക്കുന്ന ഒരു സിനിമാനുഭവമായിരിക്കും ഈ ചിത്രം തരികയെന്ന ഫീൽ ആണ് ഈ ട്രൈലെർ നൽകുന്നത്. എന്നാൽ സിനിമയുടെ കഥയെ കുറിച്ചുള്ള ഒരു സൂചന പോലും ട്രെയ്ലറിൽ നിന്ന് ലഭിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. കൂടുതലും ഈ ചിത്രത്തിലെ കഥാപാത്രങ്ങളേയും അവരുടെ സ്വഭാവത്തെയുമൊക്കെയാണ് ഈ ട്രൈലെർ നമ്മുടെ മുന്നിലെത്തിക്കാൻ ശ്രമിച്ചിരിക്കുന്നത്. ഒരു കംപ്ലീറ്റ് ഫഹദ് ഫാസിൽ ഷോ ആയി ട്രാൻസ് മാറുമെന്ന ഫീലാണ് ട്രൈലെർ നൽകുന്നതെന്ന് പറയാം. ആക്ഷനും ആവേശവും സസ്‌പെൻസും കോമെഡിയുമെല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെറാവും ഈ ചിത്രമെന്നും ട്രൈലെർ പറയുന്നു.

നവാഗതനായ വിൻസെന്റ് വടക്കൻ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും സംവിധായകൻ അൻവർ റഷീദ് ആണ്. അമൽ നീരദ് കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് ഗാനങ്ങൾ ഒരുക്കിയത് ജാക്‌സൺ വിജയൻ ആണ്. പശ്ചാത്തല സംഗീതമൊരുക്കിയത് ജാക്‌സൺ വിജയനൊപ്പം സുഷിൻ ശ്യാമും ചേർന്നാണെങ്കിൽ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് പ്രവീൺ പ്രഭാകർ ആണ്. റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈൻ നിർവഹിച്ച ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ കൂടാതെ നസ്രിയ നാസിം, ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ഗൗതം വാസുദേവ് മേനോൻ, ശ്രീനാഥ് ഭാസി എന്നിവരും അഭിനയിക്കുന്നുണ്ട്. 

webdesk

Recent Posts

ഇഷാൻ ഷൗക്കത്ത്; “മാർക്കോ”യിലൂടെ” ഒരു പ്രതിഭ അരങ്ങേറുന്നു.

ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…

9 hours ago

കുട്ടികൾക്കും കുട്ടികളുടെ മനസ്സുള്ളവർക്കുമായി മോഹൻലാലിൻറെ ബറോസ്

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…

17 hours ago

ആത്മ സമർപ്പണത്തിൻ്റെയും നന്ദിയുടെയും വിജയം; സൂപ്പർതാരമാകാൻ ജനിച്ച ഉണ്ണി മുകുന്ദനെ കുറിച്ച് പ്രശസ്ത സംവിധായകർ

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…

1 day ago

40 കോടിയിലേക്ക് മാർക്കോ; രണ്ടാം ഭാഗവും ഉറപ്പ് നൽകി ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…

2 days ago

മലയാളത്തിലെ ആദ്യ സൂമ്പി ചിത്രം ‘മഞ്ചേശ്വരം മാഫിയ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…

2 days ago

പോലീസ് വേഷത്തിൽ ആസിഫ് അലി!!ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന ‘രേഖാചിത്രം ‘ ട്രൈലെർ

പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…

2 days ago

This website uses cookies.