രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത വിശ്വവിഖ്യാതരായ പയ്യന്മാർ എന്ന മലയാള ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മികച്ച പ്രേക്ഷകാഭിപ്രായമാണ് ഈ കൊച്ചു ചിത്രത്തിന്റെ ട്രൈലെർ നേടി എടുക്കുന്നത്. ദീപക് പറമ്പോൽ നായകൻ ആയി എത്തുന്ന ഈ ചിത്രം ഈ വരുന്ന ഒക്ടോബർ 27 നു കേരളത്തിൽ പ്രദർശനത്തിന് എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
സംവിധായകൻ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് റെജിമോൻ കപ്പപ്പറമ്പിൽ ആണ്. ദീപക്കിനോപ്പം ലീമ ബാബു, അജു വർഗീസ്, ഭഗത് മാനുവൽ, ഹാരിഷ് കണാരൻ, ശശി കലിംഗ, സുധി കോപ്പ, മനോജ് കെ ജയൻ, സുനിൽ സുഗത, ദേവൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.
ഒരു കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതം നൽകിയിരിക്കുന്നത് വിശാൽ അരുൺ റാം , സന്തോഷ് വർമ്മ എന്നിവർ ചേർന്നാണ്. ആനന്ദ് മധുസൂദനൻ ആണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രശാന്ത് കൃഷ്ണ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വി സാജൻ ആണ്. വി ദിലീപ് ആണ് ഈ കോമഡി ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. കീർത്തന മൂവീസിന്റെ ബാനറിൽ ആണ് വിശ്വവിഖ്യാതരായ പയ്യന്മാർ റെജിമോൻ നിർമ്മിച്ചിരിക്കുന്നത്.
നെൽസൺ, കലാശാല ബാബു, ബാലചന്ദ്രൻ ചുള്ളിക്കാട്, ജി കെ പിള്ള, ലക്ഷ്മി, വൈഗ, നെടുമ്പ്രം ഗോപി, കോഴിക്കോട് നാരായണൻ നായർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ജിത്തു സെബാസ്റ്റ്യൻ ആണ് ചിത്രത്തിന് വേണ്ടി കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്.
ടൊവിനോ തോമസ് പ്രധാന വേഷത്തില് എത്തി അനുരാജ് മനോഹര് സംവിധാനം ചെയ്ത പൊളിറ്റിക്കല് സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വൻ…
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കൻ തേരോട്ടം' എന്ന ചിത്രത്തിൻ്റെ…
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
This website uses cookies.