മാർച്ച് മാസത്തിൽ പ്രദർശനത്തിന് എത്തുന്ന ബോബൻ സാമുവൽ ചിത്രം വികട കുമാരന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തിരുന്നു. ഇപ്പോൾ ഈ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ നിന്ന് വമ്പൻ പ്രതികരണം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു കോമഡി ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് ഇതിന്റെ ട്രൈലെർ സൂചന തരുന്നുണ്ട്. കട്ടപ്പനയിലെ ഹൃതിക് റോഷൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ധർമജൻ ബോൾഗാട്ടിയും നിർണ്ണായക വേഷത്തിൽ എത്തിയിരിക്കുന്നു. ഒരു വക്കീൽ ആയാണ് ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ അഭിനയിച്ചിരിക്കുന്നത്. കാറ്റ് എന്ന ആസിഫ് അലി- മുരളി ഗോപി- അരുൺ കുമാർ അരവിന്ദ് ചിത്രത്തിലൂടെ പ്രശസ്തയായ നടി മാനസാ രാധാകൃഷ്ണൻ ആണ് ഈ ചിത്രത്തിലെ വിഷ്ണു ഉണ്ണികൃഷ്ണന്റെ നായിക. ചാന്ദ് വി ക്രീയേഷന്സിന്റെ ബാനറിൽ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വൈ വെ രാജേഷ് ഒരിക്കൽ കൂടി ബോബൻ സാമുവലിനു വേണ്ടി രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒരു വമ്പൻ താര നിര തന്നെ അണി നിരന്നിട്ടുണ്ട്. റാഫി, ജയരാജ് വാര്യർ, , ഇന്ദ്രൻസ്, ബൈജു, ജിനു ജോസ്, സുനിൽ സുഗത, ദേവിക നമ്പ്യാർ, പാർവതി നായർ, ശ്രീലക്ഷ്മി ഗീതാനന്ദൻ, സീമ ജി നായർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് രാഹുൽ രാജ് , എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസഫ് എന്നിവരാണ്. ഏതായാലും ഇതിന്റെ കിടിലൻ ട്രൈലെർ പ്രേക്ഷകർ ഏറ്റെടുത്തതോടെ ഈ സമ്മർ സീസണിൽ പ്രേക്ഷകർ ഏറ്റവും അധികം കാത്തിരിക്കുന്ന പട്ടികയിൽ വികട കുമാരനും ഇടം പിടിച്ചു കഴിഞ്ഞു എന്ന് സംശയമില്ലാതെ തന്നെ പറയാൻ സാധിക്കും.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.