ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അച്ചു വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വിചിത്രം. ചിത്രത്തിന്റെ ടെറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ വളരെ വിചിത്രമായ കാര്യങ്ങളാണ് ചിത്രം സംവദിക്കുന്നത് എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ പ്രേക്ഷകരില്‍ നിഗൂഢത ഉണര്‍ത്തുന്നുണ്ട്. ബാലു വർഗ്ഗീസും – ഷൈൻ ടോം ചാക്കായും സഹോദരങ്ങളായിട്ടാണ് ചിത്രത്തിൽ എത്തുന്നത്. സമീപക്കാലത്ത് വൈവിധ്യമാർന്ന വേഷങ്ങളിലായിരുന്നു ഷൈൻ ടോം ചാക്കോയെ കാണുന്നത്. വിചിത്രത്തിലെ ജാക്സണും അത്തരത്തിൽ ഒന്നാണ് എന്ന് നിസ്സംശയം പറയാം. കനി കുസൃതി, ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കേതകി നാരായണ്‍ എന്നിവരാണ് മറ്റ് കേന്ദ്ര കഥപാത്രങ്ങൾ .
ജോയി മൂവി പ്രോസ്കഷന്റെ ബാനറിൽ ഡോ. അജിത് ജോയോട് ഒപ്പം സംവിധായകൻ അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്, അര്‍ജുന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സംവിധായകൻ അച്ചു വിജയൻ തന്നെയാണ്. ഈ ചിത്രത്തിന് സൗണ്ട് ഡിസൈൻ നിർവഹിച്ചത് വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവർ ചേർന്നാണ്. ദിവ്യ ജോബിയാണ് ഈ ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിച്ചത്. ചിത്രം ഒക്ടോബർ 14 ന് തിയ്യറ്ററുകളിൽ റിലീസ് ചെയ്യും.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.