[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Trailers

പ്രണവ് മോഹൻലാലിൻറെ അരങ്ങേറ്റത്തിനായി ആകാംക്ഷയോടെ ആരാധകർ; ‘ആദി’ ട്രെയിലറിന് വൻ വരവേൽപ്പ്

നടനവിസ്‌മയം മോഹൻലാലിൻറെ മകനായ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുന്ന ചിത്രമാണ് ആദി. ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയിലർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. പ്രണവിന്റെ സ്വാഭാവിക അഭിനയത്തോടൊപ്പം ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ട്രെയിലർ പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ വൻ സ്വീകാര്യത നേടിയാണ് മുന്നേറുന്നത്. പ്രണവിന്റെ ശബ്‌ദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. രാജകുമാരന്റെ ശബ്‌ദവും വോയിസ് മോഡുലേഷനും മികച്ചതാണെന്നും മുഖഭാവങ്ങൾ മോഹൻലാലിനെ അനുസ്‌മരിപ്പിക്കുന്നുവെന്നും ആരാധകർ പറയുന്നു.

ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ,ഫസ്റ്റ്ലുക്ക് ടീസര്‍ എന്നിവ സോഷ്യല്‍ മീഡിയയില്‍ മുൻപ് വലിയ തരംഗമുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ ട്രെയിലറും പുറത്തിറങ്ങിയിരിക്കുന്നത്. ഇതോടെ താരരാജാവിന്റെ മകന്റെ അരങ്ങേറ്റ ചിത്രം കാണാനായി സിനിമാപ്രേമികളും ഏറെ പ്രതീക്ഷയിലാണ്. ആക്ഷൻ രംഗങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു റിയലിസ്റ്റിക് സിനിമയാണ് ആദി എന്നാണ് സൂചന.

‘ചില കള്ളങ്ങൾ മാരകമായിരിക്കാം’ എന്ന ടാഗ്ലൈനോട് കൂടിയാണ് ആദി എത്തുന്നത്. ‘ചിത്രത്തിന് വേണ്ടി പ്രണവ് പാർക്കർ പരിശീലനം നേടിയിരുന്നു. വിദേശത്തു നിന്നുള്ള സ്റ്റണ്ട് മാസ്റ്റേഴ്സ് ആണ് പ്രണവിനായി ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. സിദ്ദിഖ്, ജഗപതി ബാബു, ഷറഫുദീൻ, സിജു വിൽ‌സൺ, ലെന അനുശ്രീ, അദിതി രവി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും അനിൽ ജോൺസൻ സംഗീത സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ അയൂബ് ഖാൻ ആണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.