ഈ അടുത്തകാലത്ത് മലയാള സിനിമയിൽ വന്ന ഏറ്റവും വലിയ വിവാദങ്ങളിൽ ഒന്നായിരുന്നു നടി പാർവതി കസബ എന്ന മമ്മൂട്ടി ചിത്രത്തിനെതിരെയും മമ്മൂട്ടിക്കെതിരെയും തൊടുത്തു വിട്ട ആരോപണ ശരങ്ങൾ. അതിന്റെ ഫലമായി മമ്മൂട്ടി ആരാധകർ ഒന്നടങ്കം പാർവതിക്കെതിരെ തിരിഞ്ഞിരുന്നു. പാർവതി നായികയായി പുറത്തിറങ്ങാൻ ഇരിക്കുന്ന റോഷ്‌നി ദിനകർ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം മൈ സ്റ്റോറിയുടെ ഗാനങ്ങൾക്ക് ഒക്കെ മാസ്സ് ഡിസ്‌ലൈക് ആണ് വന്നത്. പാർവതിയോടുള്ള ദേഷ്യം ആരാധകർ ഈ ചിത്രത്തിനെതിരെയാണ് തീർത്തത്. എന്നാൽ ഇപ്പോൾ ഇതാ, ആരാധകരെ നിശ്ശബ്ദരാക്കി ഈ ചിത്രത്തെ പിന്തുണച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത് മെഗാ സ്റ്റാർ മമ്മൂട്ടി തന്നെയാണ്. കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ ട്രൈലെർ ഒഫീഷ്യൽ ആയി ലോഞ്ച് ചെയ്തത് മമ്മൂട്ടിയുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ്.
തന്നെ വിമർശിക്കുകയും തനിക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്ത പാർവതി അഭിനയിച്ച ചിത്രത്തെ പിന്തുണച്ച മമ്മൂട്ടിക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ അഭിനന്ദന പ്രവാഹം ആണ്. ഇതിലും മികച്ച മറുപടി സ്വപ്നങ്ങളിൽ മാത്രം എന്നാണ് അവർ പറയുന്നത്. അതുപോലെ തന്നെ ഈ ചിത്രത്തിന്റെ ട്രെയ്‌ലറും ഗംഭീരമായിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പൃഥ്വിരാജ്, പാർവതി, ഗണേഷ് വെങ്കിട്ട രാമൻ , മനോജ് കെ ജയൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഭൂരിഭാഗവും യൂറോപ്പിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ജയ്, താര എന്നീ കഥാപാത്രങ്ങളുടെ പ്രണയം ആണ് ഈ ചിത്രത്തിന്റെ കഥാഗതി നിർണ്ണയിക്കുന്നത് എന്നാണ് ട്രൈലെർ സൂചിപ്പിക്കുന്നത്. ഈ മാസം അവസാനം മൈ സ്റ്റോറി തീയേറ്ററുകളിൽ എത്തും എന്നാണ് സൂചന. റോഷ്‌നി ദിനകർ തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന ശങ്കർ രാമകൃഷ്ണൻ ആണ് നിർവഹിച്ചിരിക്കുന്നത് . ഷാൻ റഹ്മാൻ ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.