ഇന്ത്യൻ സിനിമയിലെ തരംഗമായി മാറിയ കെ ജി എഫ് സീരീസിന് ശേഷം വീണ്ടുമൊരു കന്നഡ ചിത്രം കൂടി പാൻ ഇന്ത്യൻ റിലീസായി പ്രേക്ഷകരുടെ മുന്നിലെത്താനൊരുങ്ങുകയാണ്. കന്നഡയിലെ റിയൽ സൂപ്പർസ്റ്റാർ ഉപേന്ദ്രയും, അഭിനയ ബാദ്ഷ കിച്ചാ സുദീപും പ്രധാന വേഷത്തിൽ എത്തുന്ന “കബ്സ” എന്ന ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ പ്രേക്ഷകരെ ഞെട്ടിക്കുന്നത്. ശ്രീ സിദ്ധേശ്വര എന്റർപ്രൈസസിന്റെ ബാനറിൽ ആർ ചന്ദ്രശേഖർ നിർമ്മിച്ച്, എം. ടി .ബി നാഗരാജ് അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകനായ ആർ ചന്ദ്രുവാണ്. ബാഹുബലിയിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയ നടൻ റാണ ദഗ്ഗുബതിയാണ് ഇതിന്റെ ടീസർ റിലീസ് ചെയ്തത്. കെ ജി എഫിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളൊരുക്കിയ സംഗീത സംവിധായകൻ രവിബസ്രൂറാണ് ഈ ചിത്രത്തിനും സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. 1947-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് കബ്സ.
മാസ് ആക്ഷൻ പിരിയോഡിക് എന്റർടെയിനർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കിയിരിക്കുന്നത് പീറ്റർ ഹൈയ്ൻ, രവിവർമ്മ, റാം ലക്ഷ്മൺ, വിജയ്, വിക്രം മോർ എന്നിവരാണ്. ശ്രേയ സരൺ, കോട്ട ശ്രീനിവാസറാവു, കബിർദ്ദുഹൻ സിംങ് , മുരളി ശർമ്മ, പോശാനി കൃഷ്ണ മുരളി, ജോൺ കൊക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ എന്നിവരും വേഷമിടുന്ന ഈ ചിത്രം കന്നഡ ഭാഷക്ക് പുറമെ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് , മറാത്തി, ഒറിയ തുടങ്ങി ഏഴ് ഇന്ത്യൻ ഭാഷകളിലായാണ് റിലീസ് ചെയ്യാൻ പോകുന്നത്. ശിവകുമാർ പ്രെഡക്ഷൻ ഡിസൈനിങ്ങും മഹേഷ്റെഡ്ഡീ എഡിറ്റിങ്ങും നിർവഹിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് എ ജെ ഷെട്ടിയാണ്.ക്രൂരമായി അക്രമിക്കപ്പെട്ട ഒരു സ്വാതന്ത്ര സമര സേനാനിയുടെ മകൻ, ഒരു പ്രത്യേക സാഹചര്യത്തിൽ അധോലോക സംഘത്തിൽ എത്തപ്പെടുകയും അതിനെ തുടർന്നുണ്ടാകുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം അവതരിപ്പിക്കാൻ പോകുന്നതെന്നാണ് സൂചന.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.