മലയാളത്തിന്റെ യുവ താരം ദുൽഖർ നായകനായി എത്തുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമാണ് ചുപ്. കാർവാൻ, സോയ ഫാക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ അഭിനയിച്ച ഈ ബോളിവുഡ് ചിത്രം ഈ വരുന്ന സെപ്റ്റംബർ ഇരുപത്തി മൂന്നിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. സിനിമ നിരൂപകരെ തിരഞ്ഞു പിടിച്ചു വകവരുത്തുന്ന ഒരു സീരിയൽ കില്ലറും അയാളെ അന്വേഷിച്ചു പോകുന്ന ഒരു പോലീസ് ഓഫീസറുടെയും കഥയാണ് ഈ ചിത്രം പറയുന്നതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകുന്നത്. ഒരു പക്കാ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രൈലെർ നമ്മളോട് പറയുന്നു. റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് എന്നാണ് ഈ ചിത്രത്തിന്റെ ടൈറ്റിലിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ.
ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകനായ ആർ ബാൽകി ആണ്. ബോളിവുഡ് താരം സണ്ണി ഡിയോൾ ആണ് ഈ ചിത്രത്തിൽ ദുൽകർ സൽമാനൊപ്പം പ്രധാന വേഷം ചെയ്യുന്നത്. ഇവർക്കൊപ്പം ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ ബാൽകിയുടെ ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായ അമിതാബ് ബച്ചൻ അതിഥി വേഷത്തിലും ഉണ്ടാകുമെന്നു വാർത്തകൾ വന്നിരുന്നു. സംവിധായകൻ തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് വിശാൽ സിൻഹയും ഇതിനു സംഗീതമൊരുക്കിയത് എസ് ഡി ബർമൻ, അമിത് ത്രിവേദി, സ്നേഹ ഖൽവൽക്കർ, അമാൻ പന്ത് എന്നിവരുമാണ്. നയൻ എച് കെ ഭദ്ര എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹോപ്പ് പ്രൊഡക്ഷന്സും പെൻ സ്റ്റുഡിയോസും ചേർന്നാണ്.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.