കംപാർട്മെന്റ്, കറുത്ത ജൂതൻ എന്നീ ഓഫ്‌ബീറ്റ് ചിത്രങ്ങൾക്ക് ശേഷം നടൻ സലിം കുമാർ സംവിധാനം ചെയ്ത എന്റെർറ്റൈനെർ ചിത്രമാണ് ദൈവമേ കൈ തൊഴാം കെ കുമാറാകണം. പ്രശസ്ത നടൻ ജയറാം നായകൻ ആയി എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ് . ആദ്യം ഈ ചിത്രത്തിന്റെ ഒരു മോഷൻ പോസ്റ്റർ നടൻ മമ്മൂട്ടി റിലീസ് ചെയ്തിരുന്നു. വളരെ രസകരമായ മോഷൻ പോസ്റ്ററിന് ശേഷം അതിലും രസകരമായ ഒരു ട്രൈലെർ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്നാണ് ട്രൈലെർ നമ്മുക്ക് നൽകുന്ന സൂചന.
സലിം കുമാർ ആദ്യമായി ഒരുക്കുന്ന എന്റെർറ്റൈനെർ സിനിമ എന്ന നിലയിലും ഈ ചിത്രം പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒന്ന് തന്നെയാണ്. അദ്ദേഹം തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും. അനുശ്രീ ആണ് ഈ ചിത്രത്തിൽ നായിക ആയെത്തുന്നത്. സലിം കുമാറും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
അതുപോലെ തന്നെ ശ്രീനിവാസൻ, നെടുമുടി വേണു, ഇന്ദ്രൻസ്, കൊച്ചു പ്രേമൻ, ഹരിശ്രീ അശോകൻ, കോട്ടയം പ്രദീപ് , ശിവജി ഗുരുവായൂർ, അഞ്ജലി അനീഷ് ഉപാസന , സുരഭി ലക്ഷ്മി, പ്രയാഗ മാർട്ടിൻ എന്നിവരും ഈ കോമഡി ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയുടെ ബാനറില്‍ ഡോ സഖറിയ തോമസും ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.
നാദിർഷ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു സിനു സിദ്ധാർഥും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് റിയാസും ആണ്. വളരെ സീരിയസ് ആയ, പ്രസക്തിയുള്ള ഒരു വിഷയം ഹാസ്യത്തിൽ ചാലിച്ചു പറഞ്ഞിരിക്കുന്ന ഒരു ചിത്രം ആണിതെന്നാണ് സലിം കുമാർ പറയുന്നത്. ഈ മാസം പന്ത്രണ്ടു മുതൽ പ്രദർശനം ആരംഭിക്കുന്ന ഈ ചിത്രം ഈ മികച്ച ട്രൈലറിലൂടെ വമ്പൻ ജനശ്രദ്ധയാണ് നേടി എടുക്കുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ദിലീപിന്റെ 150ാം മത്തെ ചിത്രം പ്രിൻസ് ആന്റ് ഫാമിലി യുടെ റിലീസ്…
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മരണമാസ്സ്'.…
ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന, സുരേഷ് ഗോപി നായകനായ "ഒറ്റകൊമ്പൻ" എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ചിത്രീകരണം വിഷുവിന് ശേഷം…
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോയും റിലീസ്…
ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്നത്.…
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന 'മരണ മാസ്സ്' ഏപ്രിൽ 10ന് തീയേറ്ററുകളിലെത്തുന്നു. വിഷു റിലീസായി തിയേറ്ററുകളിലെത്തുന്ന…
This website uses cookies.