മലയാളികളുടെ പ്രിയ നായികയായ ഭാവന ഏറെ നാളുകള്‍ക്ക് ശേഷം നായികയായെത്തുന്ന ചിത്രമാണ് ‘ശ്രീകൃഷ്ണ@ജിമെയില്‍ ഡോട് കോം’. ഡാര്‍ലിംഗ് കൃഷ്ണ നായകനാകുന്ന ഈ ചിത്രത്തിൽ ഭാവന വക്കീല്‍ വേഷത്തിലാണ് എത്തുക. മൂന്ന് ദിവസം മുമ്പ് റീലിസ് ചെയ്ത ഈ ചിത്രത്തിന്റെ ട്രെയിലറിന് ഇപ്പോൾ വമ്പൻ പ്രതീകരണങ്ങൾ നേടി സോഷ്യൽ മീഡിയയിൽ മുന്നേറുകയാണ്. ഏകദേശം ഒരു മില്യൺ കാഴ്ചകാരാണ് ഈ ട്രെയ്‌ലർ നേടിയെടുത്തിരിക്കുന്നത്.
നാഗശേഖര്‍ സംവിധാനം ചെയുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് സന്ദേശ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സന്ദേശ് നാഗരാജാണ് . ചിത്രത്തിനായി ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് സത്യ ഹെഗ്‌ഡെയും,എഡിറ്റിംഗ് ദീപു എസ്. കുമാറുമാണ്. കവിരാജ് വരികൾക്ക് സംഗീതം നല്‍കിയിരിക്കുന്നത് അര്‍ജുന്‍ ജന്യയാണ്.
ഭാവനയുടേതായി ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ഇൻസ്‍പെക്ടര്‍ വിക്രം വൻ ഹിറ്റായി മാറിയിരുന്നതിനാല്‍ തന്നെ ഭാവന നായികയാകുന്ന ശ്രീകൃഷ്‍ണ@ജിമെയില്‍ ഡോട് കോം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബജ്രംഗി 2, ഗോവിന്ദ ഗോവിന്ദ, എന്നിവയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.