[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഇന്ത്യയിലെ ആദ്യത്തെ ലെസ്ബിയൻ ക്രൈം ത്രില്ലർ; രാം ഗോപാൽ ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം

ഇന്ത്യൻ സിനിമയിൽ ഒരുപാട് ശ്രദ്ധേയമായ സിനിമ ചെയ്ത പ്രശസ്തനായ സംവിധായകനാണ് റാം ഗോപാൽ വർമ്മ. ഒരു കാലത്തു തെലുങ്കിലും, ബോളിവുഡിലും ക്ലാസിക് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള രാം ഗോപാൽ വർമ്മ ഇപ്പോൾ തെലുങ്കിൽ മാത്രമാണ് സജീവമായി ചിത്രങ്ങളൊരുക്കുന്നത്. രംഗീലാ, സത്യാ, കമ്പനി, ഭൂത്, സർക്കാർ എന്നിവയൊക്കെ രാം ഗോപാൽ വർമയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്. ദേശീയ അവാർഡും ഫിലിം ഫെയർ അവാർഡുകളുമടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള സംവിധായകനാണ് അദ്ദേഹം. റാം ഗോപാൽ വര്മ്മയുടെ ഏറ്റവും പുതിയ ചിത്രമായ ഡേഞ്ചറസിന്റെ പുതിയ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

നൈന ഗാംഗുലിയും അപ്സര റാണി യും പ്രധാന വേഷത്തിൽ എത്തുന്ന ഡേഞ്ചറസ് ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ലെസ്ബിൻ ചിത്രം കൂടിയാണ്. ഒരു ത്രില്ലർ രൂപത്തിലാണ് ട്രെയ്‌ലർ സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരുപാട് ഇന്റീമേറ്റ് രംഗങ്ങൾ കോർത്തിണക്കിയ ട്രെയ്‌ലർ ഇതിനോടകം വിവാദങ്ങൾ സൃഷ്ട്ടിച്ചു തുടങ്ങി. അപ്സരയും നൈനയും ഇഴുകി ചേർന്ന് അഭിനയിച്ചിരിക്കുന്ന രംഗങ്ങൾ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. തന്റെ കരിയറിലെ ഏറ്റവും ആവേശമുള്ള പ്രോജക്‌ട് ആണെന്നാണ് ആര്‍ജിവി ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. അവരുടെ ബന്ധം പലരെയും കൊന്നു, പൊലീസുകാരും ഗുണ്ടകളുമടക്കം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ലെസ്ബിയൻസിന് ഇന്നത്തെ സമൂഹത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഒരു ദുരന്ത പ്രണയ കഥയാണ് ഡേഞ്ചറസെന്ന് ആർ.ജി.വി സൂചിപ്പിക്കുകയുണ്ടായി. ഇന്ത്യയിൽ ആദ്യമായാണ് ഒരു ചിത്രം ബ്ലോക്ക് ചെയിനിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.