ബോളിവുഡ് സൂപ്പർ ഗ്ലാമർ നായികാ താരമായ സണ്ണി ലിയോണി അഭിനയിച്ച ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ഓ മൈ ഗോസ്റ്റ്. ഈ ചിത്രത്തിന്റെ ടീസർ, ഇതിലെ ഒരു ഗാനം എന്നിവ നേരത്തെ തന്നെ പുറത്ത് വന്ന് സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഒരു ഹൊറർ കോമഡി ചിത്രമായി ഒരുക്കിയിരിക്കുന്ന ഓ മൈ ഗോസ്റ്റിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഹാസ്യവും ഹൊറർ, ആക്ഷൻ സീനുകളും ഒപ്പം സണ്ണി ലിയോണിയുടെ ഗ്ലാമർ പ്രദർശനവും നിറഞ്ഞ ഈ ചിത്രം യുവ പ്രേക്ഷകർക്ക് ഒരു വിരുന്നാവുമെന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് തരുന്നത്. സ്റ്റൈലിഷ് തലൈവി എന്ന വിശേഷണത്തോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സണ്ണി ലിയോണിയെ ഇതിൽ അവതരിപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഗ്ലാമർ ലുക്കിന് പുറമെ, കിടിലൻ ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞ ഒരു കഥാപാത്രമാണ് സണ്ണി ലിയോണി ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്.
സണ്ണി ലിയോണിക്കൊപ്പം സതീഷ്, യോഗി ബാബു, ദർശ ഗുപ്ത, രമേശ് തിലക് എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ആർ യുവാനാണ്. വി എ യു മീഡിയ എന്റെർറ്റൈന്മെന്റ്സ്, വൈറ്റ് ഹോഴ്സ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ഡി വീരശക്തി, കെ ശശികുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് പശ്‌ചാത്തല സംഗീതമൊരുക്കിയത് ധരൻ കുമാറാണ്. ജാവേദ് റിയാസ് സംഗീത സംവിധാനം നിർവഹിച്ച ഇതിലെ ദുമംഗ എന്ന വരികളോടെ തുടങ്ങുന്ന ആദ്യത്തെ ഗാനം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ദീപക് ഡി മേനോൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് അരുൾ ഇ സിദ്ധാർഥാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.