ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കൂടി, ത്രില്ലർ ചിത്രങ്ങളുടെ ആരാധകരായ മലയാള സിനിമാ പ്രേമികൾക്ക് മുന്നിലേക്ക് എത്തുകയാണ്. ജോഷ്വാ മോശയുടെ പിന്‍ഗാമി എന്ന് പേരിട്ടിരിക്കുന്ന ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിന്റെ ട്രയ്ലർ ഇപ്പോൾ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. നേരിട്ടുള്ള ഒടിടി റിലീസായി എത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സുധീഷ് മോഹന്‍ ആണ്. പുതുമുഖ താരങ്ങൾക്കൊപ്പം പ്രമോദ് വെളിയനാടും അഭിനയിച്ച ഈ ചിത്രം ചുരുങ്ങിയ ചെലവില്‍ പൂര്‍ത്തീകരിച്ച ഒന്നാണ്. വെറും ഒന്നര ലക്ഷം രൂപ ചെലവിലാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അഖിലേഷ് ഈശ്വര്‍, മിഥുന് എബ്രഹാം, അഞ്ജന സാറ, അമൃത വിജയ്, ശശി പള്ളാത്തുരുത്തി, ആര് ജെ അല്‍ഫോന്‍സ, മാത്യു ജോസഫ്, സുധീര്‍ സലാം, മധു പെരുന്ന, ശ്രീദേവി, റിച്ചാര്‍ഡ്, സുമേഷ് മാധവന്, രാഹുല്‍ രവീന്ദ്രന്, ഹിഷാം മുഹമ്മദ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കയേ ദു സിനിമാസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ത്രില്ലറിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിനോദ് ഗോപി, എഡിറ്റിംഗ് നിർവഹിച്ചത് അനീഷ് സ്വാതി, ഗാനങ്ങൾ, പശ്ചാത്തല സംഗീതം എന്നിവയൊരുക്കിയത് ബോണി ലൂയിസ് എന്നിവരാണ്. ഇതിന് കലാസംവിധാനം ഒരുക്കിയത് ക്രയോണ്‍ വേള്‍ഡ്, സൗണ്ട് മിക്സിംഗ് നിർവഹിച്ചത് കുട്ടി ജോസ്, സൗണ്ട് ഡിസൈന്‍ ചെയ്തത് നെല്‍വിന്‍ സി ഡെല്‍സണ്‍, ജ്യോതിസ് ജോണ്സണ് എന്നിവരുമാണ്. ഫസ്റ്റ് ഷോസ് എന്ന പ്ലാറ്റ്ഫോമിലൂടെ ഈ വരുന്ന സെപ്റ്റംബര്‍ 28 ന് ഈ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.