സൂപ്പർ ഹിറ്റായ മായാനദിക്ക് ശേഷം ആഷിഖ് അബു – ടോവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ പുതിയ ചിത്രമാണ് നാരദൻ. ഉണ്ണി ആർ തിരക്കഥയും സംഭാഷണവും രചിച്ച ഈ ചിത്രം അടുത്ത വർഷം ജനുവരി ഇരുപത്തിയേഴിനു ആണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇപ്പോഴിതാ നാരദന്റെ ട്രൈലെർ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആകുന്നതു. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ ട്രൈലെർ നമ്മളോട് പറയുന്നത്. പല രീതിയിൽ ആണ് ഈ ട്രൈലെർ ചർച്ച ആവുന്നത്. ഇതിലെ ടോവിനോ തോമസ് അവതരിപ്പിക്കുന്ന കഥാപാത്രം പ്രശസ്ത ടെലിവിഷൻ ന്യൂസ് റീഡർ ആയ അർണാബ് ഗോസ്വാമിയെ അനുസ്മരിപ്പിക്കുന്ന ഒന്നാണ് എന്ന് ചിലർ പറയുമ്പോൾ, ഇതിൽ ടോവിനോ തോമസ് ഇരട്ട വേഷത്തിലാണോ എത്തുന്നത് എന്ന സംശയങ്ങളും ചിലർ പ്രകടിപ്പിക്കുന്നുണ്ട്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടോവിനോ ഈ ട്രെയ്ലറിൽ എത്തുന്നത്.
ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമായിരിക്കും ഇതെന്ന സൂചനയും ലഭിക്കുന്നുണ്ട്. അന്ന ബെന്‍ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നതു ജാഫർ സാദിക്കും എഡിറ്റ് ചെയ്തിരിക്കുന്നത് സൈജു ശ്രീധരനുമാണ്. ഡി.ജെ ശേഖര്‍ മേനോനും നേഹയും യാക്സണ്‍ പെരേരയും ചേർന്നാണ് ഈ ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.