Maradona Making Video
മായാനദിയ്ക്ക് ശേഷം പ്രേക്ഷകർ ഒന്നടങ്കം ഏറ്റടുത്ത ടോവിനോ ചിത്രമാണ് ‘മറഡോണ’. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വലിയ റിലീസുകളുടെ ഇടയിലും മികച്ച പ്രതികരണവുമായി മറഡോണ മൂന്നാം വരാം വിജയകരമായി മുന്നേറുകയാണ്. ആക്ഷൻ, റൊമാൻസ് എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് സംവിധായകൻ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. സാധാരണ സിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമായ രീതിയിലാണ് മറഡോണ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ ഭൂരിഭാഗം ഷൂട്ട് ചെയ്തിരിക്കുന്നത് ഒരു ഫ്ലാറ്റിലാണ്. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു മറഡോണയുടെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.
വളരെ ഞെട്ടിക്കുന്ന സെറ്റാണ് മറഡോണ എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയിരുന്നത്. ഫ്ളാറ്റിലെ ബാൽക്കണി വളരെയേറെ കഷ്ടപ്പെട്ട് മറ്റൊരു സ്ഥലത്ത് നിർമ്മിക്കുകയായിരുന്നുവെന്ന് മേക്കിങ് വിഡിയോയിലൂടെ അണിയറ പ്രവർത്തകർ വെളിപ്പെടുത്തുകയാണ്. ബാൽക്കണി രംഗങ്ങൾ വി.എഫ്.എക്‌സിന്റെ സഹായത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ഒരിക്കലും സിനിമയിൽ മനസ്സിലാക്കാൻ സാധിക്കില്ല, അത്രയ്ക്കും കൃത്യതയോട് കൂടിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ‘അപരാധ പങ്കാ’ എന്ന ഗാനമാണ് മേക്കിങ് വീഡിയോക്ക് പഞ്ചാത്തല സംഗീതമായി നൽകിയിരിക്കുന്നത്. അങ്കമാലി ഡയറിസിലൂടെ ശ്രദ്ധേയനായ ആന്റണി വര്ഗീസ് ലൊക്കേഷൻ സന്ദർശിക്കുന്നത് മേക്കിങ് വീഡിയോയിൽ കാണാൻ സാധിക്കും.
ശരണ്യ ആർ നായരാണ് ചിത്രത്തിൽ ടോവിനോയുടെ നായികയായി വേഷമിട്ടിരിക്കുന്നത്. കൃഷ്ണ മൂർത്തിയാണ് മറഡോണയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ലിയോണ ലിഷോയ്, ശാലു റഹിം, ടിറ്റോ വിൽസൺ, കിച്ചു ടെല്ലുസ്, നിസ്റ്റർ അഹമ്മദ്, ജീൻസ് ഭാസ്‌കർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ദീപക് ഡി. മേനോനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സുഷിൻ ശ്യമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൈജു ശ്രീധരനാണ്. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ്‌കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ടൊവിനോ തോമസ് പ്രധാന വേഷത്തില് എത്തി അനുരാജ് മനോഹര് സംവിധാനം ചെയ്ത പൊളിറ്റിക്കല് സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വൻ…
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കൻ തേരോട്ടം' എന്ന ചിത്രത്തിൻ്റെ…
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
This website uses cookies.