മലയാളത്തിലെ പ്രമുഖ യുവ താരമായ ടോവിനോ തോമസ് എങ്ങനെയാണു തന്റെ ശരീരവും ആരോഗ്യവും കാത്തു സൂക്ഷിക്കുന്നതെന്നു ഇതിനോടകം ആരാധകർക്കും സിനിമാ പ്രേമികൾക്കുമറിയാം. മലയാളത്തിന്റെ മസിൽ അളിയന്മാരിൽ ഒരാളാണ് ടോവിനോ തോമസ് എന്നാണ് സിനിമാ പ്രേമികൾ പറയുന്നത്. ഉണ്ണി മുകുന്ദൻ, ടോവിനോ തോമസ് എന്നിവരാണ് ജിം ബോഡിയുമായി മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയ രണ്ടു താരങ്ങൾ. ഇപ്പോൾ അവരുടെ പാത പിന്തുടർന്ന് മലയാളത്തിലെ ഒട്ടേറെ യുവ താരങ്ങൾ ജിമ്മിലെ നിത്യ സന്ദർശകരായി മാറിയിട്ടുണ്ട്. തന്റെ ജിം വർക്ക് ഔട്ട് വീഡിയോകൾ ടോവിനോ തോമസ് ഇടയ്ക്കിടെ ഇൻസ്റ്റാഗ്രാം വഴി പങ്കു വെക്കാറുണ്ട്. അതിൽ മിക്കതും വലിയ രീതിയിലാണ് പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാറുള്ളത്. ടോവിനോയുടെ ശരീരത്തിന്റെ വഴക്കവും കരുത്തും നമ്മുക്ക് കാണിച്ചു തരുന്ന വീഡിയോകൾ ആണവ. ഇപ്പോഴിതാ ഒരു പുതിയ വീഡിയോ കൂടി ടോവിനോ തോമസ് പങ്കു വെച്ചിരിക്കുകയാണ്.
പതിവ് പോലെ ആ വീഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഒരു വലിയ ടയർ നിവർത്തി വെച്ച്, ഓടി വന്നു അതിനു മുകളിലൂടെ പറന്നു ചാടുന്ന ടോവിനോ തോമസിനെയാണ് ആ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത്. ശ്രമം ഉപേക്ഷിക്കുന്നത് വരെ ഒരു കാര്യത്തിലും നമ്മൾ തോൽക്കില്ല എന്നും ടോവിനോ തോമസ് ആ വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളിയിൽ ആണ് ലോക്ക് ഡൌൺ ചട്ടങ്ങൾ എടുത്തു മാറ്റി കഴിഞ്ഞാൽ ടോവിനോ തോമസ് അഭിനയിക്കുക. ബേസിൽ ജോസഫ് ആണ് ആ ചിത്രം സംവിധാനം ചെയ്യുന്നത്. അത് കൂടാതെ കള എന്നൊരു ചിത്രവും ടോവിനോ തോമസ് കുറച്ചു ദിവസങ്ങൾക്കു മുൻപേ പ്രഖ്യാപിച്ചിരുന്നു.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.