യുവ താരം ടോവിനോ തോമസ് നായകനായ ഫോറൻസിക് എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറിപ്പോൾ വമ്പൻ വിജയം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. ഫോറൻസിക് സയൻസ് എന്ന ശാഖയുടെ സഹായത്തോടെ എങ്ങനെയാണ് പോലീസ് ഇൻവെസ്റ്റിഗേഷൻ നടക്കുന്നതെന്നത് വളരെ ഉദ്വേഗജനകമായ ഒരു കഥയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുകയാണ് ഈ ചിത്രം. ഒരു സൈക്കോ കൊലയാളിക്ക് പുറകെയുള്ള പോലീസ്- ഫോറൻസിക് അന്വേഷണ ഉദ്യോഗസ്ഥരുടെ യാത്രയാണ് ഈ ചിത്രം നമ്മുക്കു കാണിച്ചു തരുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ വളരെ നിർണ്ണായകമായ ഒരു വേഷം ചെയ്ത നടൻ ധനേഷ് ആനന്ദ് പങ്കു വെച്ച രസകരമായ ഒരു ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഫോറൻസിക് സെറ്റിലെ യഥാർഥ സൈക്കോ ടോവിനോ ചേട്ടനാണെന്നു പറഞ്ഞു കൊണ്ടാണ് ഈ വീഡിയോ ധനേഷ് പങ്കു വെച്ചിരിക്കുന്നത്.
ഈ ചിത്രത്തിലെ സൂപ്പർ ഹിറ്റായ പശ്‌ചാത്തല സംഗീതത്തിനൊപ്പം ജഗതി ചേട്ടന്റെ ഒരു കോമഡി ഡയലോഗ് കൂടി ഉൾപ്പെടുത്തിയാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ഫോറൻസിക്കിൽ ഉബൈദ് എന്ന കഥാപാത്രമായാണ് ധനേഷ് ആനന്ദ് അഭിനയിച്ചിരിക്കുന്നത്. ലില്ലി എന്ന ചിത്രത്തിലെ വില്ലനായി വന്നു നടത്തിയ ഗംഭീര പ്രകടനത്തിനു ശേഷം ഫോറൻസിക്കിലും തന്റെ മിന്നുന്ന പ്രകടനം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരിക്കുകയാണ് ധനേഷ് ആനന്ദ്. അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്ന് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മമത മോഹൻദാസ്, സൈജു കുറുപ്പ്, ജിജു ജോണ്, രഞ്ജി പണിക്കർ, റീബ മോണിക്ക ജോണ് എന്നിവരും അഭിനയിച്ചിരിക്കുന്നു. രാജു മല്യത്, സിജു മാത്യു, നാവിസ് സേവ്യർ എന്നിവർ ചേർന്നാണ് ഫോറൻസിക് നിർമ്മിച്ചിരിക്കുന്നത്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.