ഇന്ത്യ മുഴുവൻ സൂപ്പർ ഹിറ്റായി മാറിയ കെ ജി എഫ് 2 എന്ന കന്നഡ ചിത്രത്തിലെ ഏറ്റവും പുതിയ വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. റോക്കിങ് സ്റ്റാർ യാഷ് നായകനായ ഈ ചിത്രത്തിലെ തൂഫാനെന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. തീയേറ്ററുകളെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ച ഗാനമായിരുന്നു ഇത്. ഇതിനു മുൻപുള്ള ഡയലോഗുകളും അതുപോലെ ഇതിലെ രംഗങ്ങളും മാസിന്റെ മറ്റൊരു ലെവലാണ് പ്രേക്ഷകർക്ക് കാണിക്കു കൊടുത്ത്. ഈ ഗാനത്തിന്റെ എല്ലാ ഭാഷ ഭാഷാ വേര്ഷനുകളുമിപ്പോൾ റിലീസ് ചെയ്തിട്ടുണ്ട്. ടി സീരിസ് മലയാളം ചാനലിലാണ് ഈ ഗാനത്തിന്റെ മലയാളം വേര്‍ഷന്‍ റിലീസ് ചെയ്തിരിക്കുന്നത്. മോഹന്‍ കൃഷ്ണ, അന്‍വര്‍ സാദത്ത്, എം.ടി ശ്രുതികാന്ത്, വിപിന്‍ സേവ്യര്‍, പ്രകാശ് മഹാദേവന്‍, സന്തോഷ് വെങ്കി, ഐശ്വര്യ രംഗരാജന്‍ എന്നിവര്‍ ചേർന്നാണ് ഇതിന്റെ മലയാളം വേർഷൻ ആലപിച്ചിരിക്കുന്നത്.
സുധാംസുവിന്റെ വരികള്‍ക്ക് രവി ബസ്‌രൂറാണ് ഈ ഗാനത്തിന് വേണ്ടി സംഗീതം നൽകിയിരിക്കുന്നത്. അദ്ദേഹമൊരുക്കിയ ഇതിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റാണ്. പ്രശാന്ത് നീൽ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത് ശ്രീനിഥി ഷെട്ടിയാണ്. ഇതിനോടകം ആയിരം കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ഇതിന്റെ മലയാളമൊഴികെയുള്ള എല്ലാ ഭാഷാ വേർഷനുകളും നൂറു കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയത്. ഇതിന്റെ ഹിന്ദി വേർഷൻ മാത്രം നേടിയത് നാനൂറു കോടിക്ക് മുകളിലാണ്. ബോളിവുഡ് താരം സഞ്ജയ് ദത്താണ് ഈ ചിത്രത്തിലെ വില്ലനായി എത്തിയത്. ഇപ്പോൾ ആമസോൺ പ്രൈമിൽ ഈ ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ്ങും ആരംഭിച്ചിട്ടുണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.