മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് ഓർക്കുന്ന പുതിയ ചിത്രമാണ് എലോൺ. ആറാം തമ്പുരാനും നരസിംഹവും പോലത്തെയുള്ള സർവകാല റെക്കോർഡ് വിജയങ്ങൾ നമ്മുക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ടിൽ നിന്നും ഒരിടവേളക്ക് ശേഷമാണു വീണ്ടുമൊരു ചിത്രം വരുന്നത്. മലയാളത്തിൽ മാസ്സ് ആക്ഷൻ ചിത്രങ്ങൾ ഒരുക്കി ഒട്ടേറെ വമ്പൻ ഹിറ്റുകൾ സമ്മാനിച്ച ഷാജി കൈലാസ് ഒരിടവേളക്ക് ശേഷമാണു സിനിമയിൽ സജീവമാകുന്നത് എന്ന പ്രത്യേകതയുമുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന എലോൺ എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ റിയൽ ഹീറോസ് ആർ ആൾവെയ്‌സ് എലോൺ എന്നാണ്. മോഹൻലാൽ ഈ ചിത്രത്തിൽ ജോയിൻ ചെയ്ത ഒക്ടോബര് അഞ്ചിനാണ് ഇതിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു കൊണ്ടുള്ള വീഡിയോ പുറത്തു വിട്ടത്. ഇപ്പോഴിതാ, ആ ടൈറ്റിൽ വീഡിയോ ഉണ്ടാക്കാനുള്ള സ്റ്റിൽസ് എങ്ങനെ ഷൂട്ട് ചെയ്തു എന്ന് കാണിക്കുന്ന ടൈറ്റിൽ മേക്കിങ് വീഡിയോ പുറത്തു വന്നിരിക്കുകയാണ്.
അതിൽ ഈ ചിത്രത്തിലെ മോഹൻലാൽ കഥാപാത്രത്തിന്റെ ലുക്കും കാണാം. കിടിലൻ ലുക്കിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മുടി നെറ്റിയിലേക്ക് വീണ്ടു കിടക്കുന്ന രീതിയിലാണ് ഈ ചിത്രത്തിലെ മോഹൻലാൽ കഥാപാത്രത്തിന്റെ ഹെയർ സ്റ്റൈൽ. വളരെ ദൂരെ നിന്നുമെത്തിയ ഒരു യാത്രികന്റെ വസ്ത്രങ്ങളിലാണ് മോഹൻലാൽ ഈ ടൈറ്റിൽ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നത് എന്നുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അഭിനന്ദം രാമാനുജനും എഡിറ്റ് ചെയ്യുന്നത് ഡോൺ മാക്‌സും സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയിയും ആണ്. രാജേഷ് ജയരാമൻ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ മോഹൻലാൽ 22 ദിവസമാണ് അഭിനയിക്കുക. ഒരു മാസം കൊണ്ട് ഈ ചിത്രം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.