ഇന്ന് തമിഴ് സിനിമയിലെ ഏറ്റവും വലിയ സൂപ്പർ താരമാണ് ദളപതി വിജയ്. തമിഴ്‌നാട്ടിൽ മാത്രമല്ല, മറ്റു തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും ഇന്ത്യക്കു പുറത്തുമെല്ലാം വമ്പൻ മാർക്കറ്റ് ആണ് വിജയ് എന്ന സൂപ്പർ താരത്തിന് ഉള്ളത്. അതിനു ഏറ്റവും വലിയ കാരണം ഓരോ ദിവസവും വളർന്നു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ആരാധക വൃന്ദമാണ്. വിജയ് എന്ന സ്റ്റൈലിഷ്, സൂപ്പർ താരത്തിന്റെ നൃത്തവും സംഘട്ടനവുമെല്ലാം ആ ആരാധനക്ക് കാരണമാണ് എങ്കിലും അതിനൊപ്പം വിജയ് എന്ന നടനെ ആരാധകരുടെ മാത്രമല്ല, സഹപ്രവർത്തകരുടെയും പ്രീയപെട്ടവനാക്കുന്നതു അദ്ദേഹത്തിന്റെ സ്വഭാവ ഗുണങ്ങൾ ആണ്. എളിമയും വിനയവും ലാളിത്യവുമാണ് വിജയ് എന്ന മനുഷ്യന്റെ മുഖമുദ്ര എന്ന് അവർ പല പല ഉദാഹരണങ്ങൾ നിരത്തി പറയുന്നു. ഇപ്പോഴിതാ, തമിഴ് സിനിമയിലെ ഒരു സീനിയർ നടി വിജയ്‌യെ കുറിച്ച് പറയുന്ന വാക്കുകൾ ശ്രദ്ധ നേടുകയാണ്. അതിന്റെ വീഡിയോ വലിയ രീതിയിലാണ് ഇപ്പോൾ പ്രചരിക്കുന്നത്.
വിജയ് എന്ന നടൻ മുതിർന്നവരെ ഏറെ ബഹുമാനിക്കുന്ന ആളാണ് എന്ന് അവർ പറയുന്നു. ഇത്രയും വലിയ താരം ആയിട്ടും തന്നെപ്പോലെ ഒരു ചെറിയ നടിയോട് വിജയ് കാണിച്ച ബഹുമാനം ആണ് അവർ ഓർത്തെടുത്തു പറയുന്നത്. നടികർ സംഘത്തിന്റെ മീറ്റിങ്ങിനു ചെന്ന താൻ, മുൻനിരയിൽ ഇരിക്കുന്ന വിജയ്‌യെ കണ്ടപ്പോൾ. പുറകിലൂടെ ചെന്ന് അദ്ദേഹത്തിന് നമസ്കാരം പറഞ്ഞെന്നും, അപ്പോൾ തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു, പുറകോട്ടു തിരിഞ്ഞു നിന്ന് കൈക്കൂപ്പി കൊണ്ടാണ് അദ്ദേഹം തനിക്കു തിരിച്ചു നമസ്കാരം തന്നത് എന്നും അവർ പറയുന്നു. ആ സംഭവത്തിന്റെ വീഡിയോയും നമ്മുക്ക് ഇവിടെ കാണാം. ഏതായാലും ദളപതി വിജയ് എന്തുകൊണ്ട് ആരാധകരുടെ മനസ്സിൽ ഇത്ര വലിയ സ്ഥാനത്തു നിലനിൽക്കുന്നു എന്നതിന് ഒരുദാഹരണമാണ് ഈ വീഡിയോയും വെളിപ്പെടുത്തലും.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.