ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ വാരിസിലെ രണ്ടാം ഗാനം ഇന്ന് റിലീസ് ചെയ്തു. തമിഴ് സൂപ്പർ താരങ്ങളിൽ ഒരാളായ സിമ്പു ആലപിച്ച ഈ ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് തെലുങ്ക് സംഗീത സംവിധായകനായ തമൻ എസ് ആണ്. ആരാധകരെ ആവേശം കൊള്ളിക്കുന്ന തീ ദളപതി എന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് വിവേകാണ്. നേരത്തെ ഈ ചിത്രത്തിലെ രെഞ്ജിതമേ എന്നൊരു ഗാനവും റിലീസ് ചെയ്തിരുന്നു. ദളപതി വിജയ് ആലപിച്ച ആ ഗാനം സൂപ്പർ ഹിറ്റായി മാറി. ദളപതിയുടെ നൃത്ത ചുവടുകൾ ഉൾപ്പെടെയാണ് ആ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത് വിട്ടത്. ഏതായാലും തീയേറ്ററുകളിൽ വമ്പൻ ഓളം ഉണ്ടാക്കാൻ പോകുന്ന ഗാനമായിരിക്കും ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന, സിമ്പു പാടിയ ഗാനമെന്നാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ഈ വരുന്ന ജനുവരിയിൽ പൊങ്കൽ റിലീസായാണ് വാരിസ് പ്രേക്ഷകരുടെ മുന്നിലെത്തുക.
ദേശീയ അവാർഡ് നേടിയ മഹർഷി എന്ന മഹേഷ് ബാബു ചിത്രമുൾപ്പെടെ സംവിധാനം ചെയ്ത വംശിയാണ് വാരിസ് ഒരുക്കുന്നത്. തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദാനയാണ്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദളപതി വിജയ്, രശ്മിക മന്ദാന എന്നിവർ കൂടാതെ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് കാർത്തിക് പളനിയും എഡിറ്റ് ചെയ്യുന്നത് പ്രവീൺ കെ എല്ലുമാണ്.
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് കടന്നു…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി ഒരുക്കിയ മാർക്കോ എന്ന ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് റിലീസ്…
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറർ കോമഡി ചിത്രങ്ങൾ. വളരെ വിരളമായിട്ടാണ് ഈ വിഭാഗത്തിൽ ഉള്ള ചിത്രങ്ങൾ മലയാളത്തിൽ വരുന്നത്.…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ആരാധകരെ…
പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ നിർണ്ണായക വേഷത്തിൽ മലയാള താരം കുഞ്ചാക്കോ ബോബനും…
This website uses cookies.