And The Oskar Goes To Success Celebration
പ്രശസ്ത സംവിധായകൻ സലിം അഹമ്മദ് ഒരുക്കിയ നാലാമത്തെ ചിത്രമാണ് ആൻഡ് ദി ഓസ്കാർ ഗോസ് ടു. അദ്ദേഹത്തിന്റെ ആത്മ കഥാംശം കൂടി ചേർന്ന ഈ ചിത്രത്തിൽ ടോവിനോ തോമസ് ആണ് നായക വേഷത്തിൽ എത്തിയത്. കഴിഞ്ഞ മാസം റിലീസ് ചെയ്ത ഈ ചിത്രം സാധാരണ പ്രേക്ഷകരുടേയും അതുപോലെ സിനിമാ നിരൂപകരുടെയും വലിയ പ്രശംസയാണ് നേടിയെടുത്തത്. ടോവിനോ തന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് കാഴ്ച വെച്ച ഈ ചിത്രത്തിൽ സിദ്ദിഖ്, സലിം കുമാർ, അനു സിതാര, വിജയ രാഘവൻ, ദിനേശ് പ്രഭാകർ, ശ്രീനിവാസൻ, ലാൽ, ശരത് കുമാർ, വെട്ടുക്കിളി പ്രകാശൻ, ജാഫർ ഇടുക്കി, കവിത നായർ, തുടങ്ങി ഒട്ടേറെ അഭിനേതാക്കൾ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഇപ്പോഴിതാ തിരുവനന്തപുരത്തു വെച്ച് നടന്ന ഈ ചിത്രത്തിന്റെ വിജയാഘോഷത്തിൽ വമ്പൻ ജനാവലിയാണ് പങ്കെടുത്തത്.https://youtu.be/IvnQL_sCZec
മാൾ ഓഫ് ട്രാവന്കൂറിൽ വെച്ചായിരുന്നു ഈ ചിത്രത്തിന്റെ വിജയാഘോഷം നടന്നത്. ചിത്രത്തിലെ നായകനായ ടോവിനോ തോമസ്, സംവിധായകൻ സലിം അഹഹമ്മദ്, അപ്പാനി ശരത്, ദിനേശ് പ്രഭാകർ തുടങ്ങിയവർ അവിടെ എത്തിച്ചേർന്നിരുന്നു. വമ്പൻ കയ്യടികളോടെയും ആർപ്പു വിളികളോടെയും ആണ് ജനങ്ങൾ ഇവരെ സ്വീകരിച്ചത്. ജനങ്ങൾ നൽകിയ ആവേശകരമായ ഈ സ്വീകരണത്തിനും സിനിമയ്ക്കു നൽകിയ പിന്തുണക്കും ടോവിനോ തോമസ്, സലിം അഹമ്മദ് എന്നിവർ നന്ദി പറഞ്ഞു. ഇവർക്കൊപ്പം അവിടെ ഈ സിനിമയുടെ പ്രത്യേക ഷോ കാണാനും പ്രേക്ഷകർക്ക് അവസരം ലഭിച്ചു. സിനിമയുടെ വിജയാഘോഷം അവിടെ വെച്ച് കേക്ക് മുറിച്ചാണ് അണിയറപ്രവർത്തകർ ആഘോഷിച്ചത്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.