മാസിന്റെ പുതിയ മുഖവുമായി ജനപ്രിയന്റെ ബാന്ദ്ര; പുതിയ ടീസർ കാണാം.
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ബാന്ദ്ര ദിലീപ് ആരാധകരും, സിനിമാ പ്രേമികളും ഏറെ കാത്തിരിക്കുന്ന ഒന്നാണ്. തെന്നിന്ത്യൻ സൂപ്പർ നായികാ താരം തമന്ന ഭാട്ടിയ നായികാ വേഷം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നവംബറിലാണ് റിലീസ് പ്ലാൻ ചെയ്യുന്നത്. ഇതിന്റെ ഒരു ടീസർ ആദ്യം വരികയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബാന്ദ്രയുടെ രണ്ടാം ടീസർ പുറത്ത് വന്നിരിക്കുകയാണ്. ദിലീപ് ആരാധകരെ ത്രസിപ്പിക്കുന്ന രീതിയിലാണ് ഈ ടീസർ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ആല എന്ന വിളിപ്പേരുള്ള ഒരു ഗ്യാങ്സ്റ്റർ കഥാപാത്രമായാണ് ദിലീപ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ഇന്ന് വന്ന ഈ ടീസർ, ദളപതി നായകനായ ലിയോക്കൊപ്പം ഒക്ടോബർ പത്തൊൻപത് മുതൽ തീയേറ്ററുകളിലും റിലീസ് ചെയ്യും. ജനപ്രിയ നായകന്റെ ജന്മദിനം പ്രമാണിച്ച്, ഒക്ടോബർ 27 നായിരിക്കും ഇതിന്റെ ട്രൈലെർ റിലീസ് എന്നാണ് സൂചന.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം നവംബർ പത്തിനായിരിക്കും ബാന്ദ്ര റിലീസ് ചെയ്യുക. രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ദിലീപ്- അരുൺ ഗോപി ടീം ഒന്നിച്ച ബാന്ദ്ര രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് നിർമ്മിച്ചിരിക്കുന്ന ബാന്ദ്രക്ക് കാമറ ചലിപ്പിച്ചത് ഷാജി കുമാർ, എഡിറ്റ് ചെയ്യുന്നത് വിവേക് ഹർഷൻ, സംഗീതമൊരുക്കിയത് സാം സി എസ് എന്നിവരാണ്. തമിഴ് സൂപ്പർ താരം ശരത് കുമാർ, മമത മോഹൻദാസ്, ബോളിവുഡ് താരം ഡിനോ മോറിയ, തെലുങ്ക്- കന്നഡ താരം ഈശ്വരി റാവു, മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമായ ദാരാസിങ് ഖുറാന, തമിഴിൽ നിന്ന് വിടിവി ഗണേഷ്, സിദ്ദിഖ്, കലാഭവൻ ഷാജോൺ. ലെന, തുടങ്ങി ഒരു വലിയ താരനിരതന്നെ ഇതിൽ അണിനിരക്കുന്നുണ്ട്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.