നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത വേല എന്ന ക്രൈം ത്രില്ലർ ചിത്രം നവംബർ പത്തിന് റിലീസിനൊരുങ്ങുന്നു. എം സജാസ് രചന നിർവഹിച്ച ഈ ചിത്രത്തിൽ പ്രശസ്ത യുവതാരങ്ങളായ ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഉല്ലാസ് അഗസ്റ്റിൻ എന്ന പോലീസ് ഓഫീസറായി ഷെയ്ൻ നിഗവും മല്ലികാർജ്ജുനൻ എന്ന പോലീസ് ഓഫീസറായി സണ്ണി വെയ്‌നും എത്തുന്ന ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ, വീഡിയോ ഗാനം എന്നിവയൊക്കെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ ഒരു പ്രീ റിലീസ് ടീസർ കൂടി പുറത്ത് വന്നിരിക്കുകയാണ്. സണ്ണി വെയ്ൻ- ഷെയ്ൻ നിഗം ടീം കൊമ്പ് കോർക്കുന്ന ഈ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വലിയ രീതിയിൽ വർധിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രീ റിലീസ് ടീസറാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.
ഇരുവരുടേയും ഗംഭീര പ്രകടനം വാഗ്ദാനം ചെയ്യുന്ന ഈ ചിത്രം, വമ്പൻ തീയേറ്റർ അനുഭവമായിരിക്കും സമ്മാനിക്കുകയെന്ന സൂചനയും ഈ ടീസർ തരുന്നുണ്ട്. സിദ്ധാർഥ് ഭരതൻ, അതിഥി ബാലൻ എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ്, ബാദുഷ പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സുരേഷ് രാജൻ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് മഹേഷ് ഭുവനേന്ദ്, സംഗീതമൊരുക്കിയത് സാം സി എസ് എന്നിവരാണ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ഈ ചിത്രം കേരളത്തിൽ റിലീസ് ചെയ്യാൻ പോകുന്നത്. ആർഡിഎക്സ് എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം വരുന്ന ഷെയ്ൻ നിഗം ചിത്രമെന്ന നിലയിലും വേല വലിയ പ്രതീക്ഷ പകരുന്നുണ്ട്. പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം പാലക്കാടും പരിസര പ്രദേശത്തുമാണ് ചിത്രീകരിച്ചത്.
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
This website uses cookies.