[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

‘കിനാവള്ളി’യുടെ എഴുത്തുകാരൻ ശ്യാം ശീതൾ സംവിധാനത്തിൽ നവാഗത കൂട്ടായ്മയിൽ ‘എൻ്റെ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി.

ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹ്രസ്വ ചിത്രങ്ങളുടെ മേളയിൽ മികച്ച സിനിമയ്ക്കുള്ള പുരസ്ക്കാരം നേടിയിരുന്നു. സ്വസ്തി സിനിമാസാണ് “എൻ്റെ” എന്ന ഹ്രസ്വ ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. സാനിയ അയ്യപ്പൻ നായിക ആയി എത്തിയ “ബി ലൗഡ്” എന്ന ഹ്ര്വചിത്രത്തിനു ശേഷം സ്വസ്തിയുടെ രണ്ടാമത്തെ നിർമ്മാണ സംരംഭമാണിത്. ബിഗ് സ്ക്രീൻ സിനിമ ഒരുക്കുന്നതിൻ്റെ മുന്നോടിയായി നിർമ്മിക്കുന്ന ഹ്രസ്വ ചിത്ര പരമ്പരയിലെ രണ്ടാമത്തെ സിനിമ കൂടി ആണ് ഇത്.ചിത്രത്തിലെ മനോഹരമായ ഒരു പ്രണയ ഗാനമാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്.

തിങ്കിങ്ങ് മങ്കി, ബ്രിഡ്ജ് എന്നീ ഹൃസ്വ ചിത്രങ്ങളാണ് ‘എൻ്റെ’യ്ക്ക് ശേഷം സ്വസ്തിയുടെ ബാനറിൽ വരാനിരിക്കുന്നത് .കനേഡിയൻ മലയാളി ആയ ഹേംലാൽ ആണ് രണ്ട് ചിത്രങ്ങളുടെയും രചന നിർവ്വഹിച്ചിരിക്കുന്നത് അതിൽ തിങ്കിങ്ങ് മങ്കിയുടെ സംവിധാനവും ഹേംലാൽ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.ഹേംലാലിൻ്റെ തന്നെ രചനയിൽ ഒരുങ്ങുന്ന ചിത്രത്തോടെയാകും സ്വസ്തി സിനിമയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റം.

തമിഴ് സംഗീത സംവിധായകനായ കീതൻ ശിവാനന്ദനാണ് എൻ്റെ എന്ന ഈ ചിത്രത്തിൻ്റെ പാട്ട് ഒരുക്കിയിരിക്കുന്നത്.2020 ഒക്ടോബറിൽ ‘വൈറൽ 50 ഇന്ത്യ’ സ്‌പോട്ടിഫൈ പ്ലേലിസ്റ്റിൽ പ്രത്യക്ഷപ്പെട്ട ‘താര’ എന്ന മ്യൂസിക്കൽ ആൽബത്തിലൂടെയാണ് കീതൻ ശിവാനന്ദൻ പ്രശസ്തനാകുന്നത്. അതിനെ തുർന്ന് ഒട്ടെറെ ഗാനങ്ങൾ പുറത്തിറങ്ങി. മലയാളത്തിൽ ആദ്യമായിട്ടാണ് കീതൻ ഒരു ഹൃസ്വചിത്രത്തിനായി പ്രവർത്തിക്കുന്നത്. ജയതി അരുണാണ് ഗാനം എഴുതിയിരിക്കുന്നത്. സ്വസ്തിയുടെ യൂട്യൂബ് ചാനൽ വഴിയാണ് ഗാനം ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. കനേഡിയൻ മലയാളിയായ ഹേംലാലാണ് എൻ്റെ യിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.അമ്മുരഘു നായികയായും എത്തുന്ന എൻ്റെ യുടെ തിരക്കഥ സംഭാഷണം ഡോക്ടർ അജയ് ബാലചന്ദ്രനും, ഛായാഗ്രഹണം & എഡിറ്റിങ്ങ് ആനന്ദ് നന്ദകുമാർ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ് അനൂപ് ആർ ചന്ദ്ര, അഭിലാഷ് വി ബി, സംവിധാന സഹായി ലൈയിസ് ഇർഫാൻ, ഛായാഗ്രഹണ സഹായി വിഷ്ണു കെ.എം, മേക്ക്അപ്പ് ഹരിപ്രസാദ്,കോസ്റ്റ്യൂം ഡിസൈനിങ്ങ് ശ്രീകുട്ടി, സ്റ്റ്യുഡിയോ തൻവി മീഡിയ, സൗണ്ട് ബറി, കളറിസ്റ്റ് അർജ്ജുൻ അനിൽ, ഡിസൈൻ പാൻ ഡോട്ട് തുടങ്ങിയവരാണ് ഈ സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്.

webdesk

Recent Posts

“വരവ് “അറിയിച്ച് ഷാജി കൈലാസും ജോജു ജോർജും.

ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

7 hours ago

പുതു വർഷത്തിൽ പുത്തൻ ചുവട് വെയ്പ്പുമായി ലിസ്റ്റിൻ സ്റ്റീഫന്റെ സൗത്ത് സ്റ്റുഡിയോസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…

8 hours ago

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

2 weeks ago

പ്രഭാസ്- പ്രശാന്ത് വർമ്മ ചിത്രത്തിൽ നായികയായി ഭാഗ്യശ്രീ ബോർസെ?

പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…

2 weeks ago

തെലുങ്കിൽ വിസ്മയിപ്പിച്ചു വെങ്കിടേഷ് വി പി; ‘കിങ്‌ഡം’ വില്ലന് ഗംഭീര പ്രശംസ

വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…

3 weeks ago

കാർത്തി ചിത്രമൊരുക്കാൻ തരുൺ മൂർത്തി?

മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…

3 weeks ago

This website uses cookies.