പ്രളയകാലത്തെ ആസ്പദമാക്കി തയ്യാറാക്കിയ തിരക്കഥയിൽ മലയാള സിനിമയിലെ മുൻനിര താരങ്ങളെ അണിയിച്ചൊരുക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘2018, എവരിവണ്‍ ഈസ് എ ഹീറോ’. ചിത്രത്തിൻറെ ടീസറിനും
ട്രെയിലറിനും സോഷ്യൽ മീഡിയയിൽ ഗംഭീര സ്വീകരണം ആയിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം സോഷ്യൽ മീഡിയയിലൂടെ റിലീസ് ആയിരിക്കുകയാണ്.
“മിന്നല്‍ മിന്നാണേ” എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശങ്കർ മഹാദേവനാണ്. ജോ പോളിൻറെ മനോഹരമായ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് വില്യം ഫ്രാൻസിസാണ്. ഗാനത്തിൽ മഴ ആസ്വദിക്കുന്ന ഓരോ കഥാപാത്രങ്ങളെയുമാണ് ഗാനത്തിൽ കാണാൻ സാധിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ലാൽ അപര്‍ണ ബാലമുരളി, ശിവദ നായര്‍, തന്‍വി റാം, ഗൗതമി നായര്‍, ഇന്ദ്രന്‍സ്, നരേന്‍, അജു വര്‍ഗീസ്, കലൈയരസൻ, ജനാർദ്ദനൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്.
കാവ്യാ ഫിലിം കമ്പനി, പി.കെ പ്രൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേർന്നാണ് 2018, എവരിവണ്‍ ഈസ് എ ഹീറോ’ നിർമിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ്, അഖിൽ. പി. ധർമജൻ എന്നിവർ ചേർന്നാണ്. എഡിറ്റിംഗ് ചെയ്തിരിക്കുന്നത് ചമൻ ചാക്കോ, ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഖിൽ ജോർജ് എന്നിവരാണ്. ചിത്രം മെയ് 5നാണ് റിലീസിന് എത്തുന്നത്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.