ജനപ്രിയ നായകൻ ദിലീപ് നിർമ്മിച്ച ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നായ തട്ടാശ്ശേരി കൂട്ടം റിലീസിന് തയ്യാറെടുക്കുകയാണ്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഇതിന്റെ പോസ്റ്ററുകൾക്ക് ശേഷം ഇപ്പോഴിതാ ഇതിന്റെ ട്രൈലെർ പുറത്ത് വന്നിരിക്കുകയാണ്. ദിലീപിന്റെ സഹോദരൻ അനൂപ് ആദ്യമായി സംവിധാനം ചെയ്ത തട്ടാശ്ശേരി കൂട്ടം ഒരു പക്കാ എന്റെർറ്റൈനെർ ആണെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ തരുന്നത്. ചിരിയും പ്രണയവും ആക്ഷനും ത്രില്ലും കൂട്ടിയിണക്കി ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു ചിത്രമാകും ഇതെന്ന് ഈ ട്രൈലെർ കാണിച്ചു തരുന്നുണ്ട്. പ്രശസ്ത യുവ താരം അർജുൻ അശോകൻ നായകനായി എത്തുന്ന ഈ ചിത്രം നവംബറിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. അർജുൻ അശോകൻ, അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി ദേവ്, ഗണപതി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം യുവ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രങ്ങളിലൊന്നു കൂടിയാണ്.
വിജയ രാഘവൻ, സിദ്ദിഖ്, ശ്രീലക്ഷ്മി തുടങ്ങി ഒട്ടേറെ പ്രശസ്ത താരങ്ങൾ ഇതിന്റെ താരനിരയിലുണ്ട്. ഏറെക്കാലം ദിലീപിനൊപ്പം നിർമ്മാണ രംഗത്തും സിനിമാ രംഗത്തും പ്രവർത്തിച്ച പരിചയമുള്ള അനൂപ് ഒരുക്കുന്ന ചിത്രമെന്ന നിലയിലാണ് തട്ടാശ്ശേരി കൂട്ടം ശ്രദ്ധ നേടുന്നത്. മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിന് ശേഷം യുവതാരങ്ങളെ അണിനിരത്തി ദിലീപ് നിർമ്മിച്ച ചിത്രം കൂടിയാണിത്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശസ്ത രചയിതാവായ സന്തോഷ് ഏച്ചിക്കാനമാണ്. ജിതിൻ സ്റ്റാൻസിലാവോസ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് വി സാജൻ, ഇതിന് ഗാനങ്ങൾ ഒരുക്കിയതും പശ്ചാത്തല സംഗീതം നിർവഹിച്ചതും ശരത് ചന്ദ്രൻ ആർ എന്നിവരാണ്. ജിയോ പിവിയാണ് ഈ ചിത്രത്തിന്റെ കഥ രചിച്ചത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.