ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ആരാധകർ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. ഇപ്പോഴിതാ ഏപ്രിൽ പതിമൂന്നിന് ആഗോള റിലീസ് ആയി എത്താൻ പോകുന്ന ഈ ചിത്രത്തെ വരവേൽക്കാൻ ആഘോഷങ്ങളുമായി എത്തുകയാണ് ദളപതി വിജയ് ആരാധകർ. ഈ ചിത്രത്തിലെ സൂപ്പർ ട്രെൻഡ് ആയ അറബിക് കുത്തിന് നൃത്തം ചെയ്യുന്ന ആരാധകരുടെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്. കട്ടൻകുളത്തുർ എസ് ആർ എം യൂണിവേഴ്സിറ്റിയിൽ അറബിക് കുത്ത് ഗാനം വെച്ച് നടന്ന ഫ്ലാഷ് മൊബ് വീഡിയോ ആണ് വലിയ പ്രചാരം നേടുന്നത്. ഈ ഗാനം ബിഗ് സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുക കൂടിയാണ് ഇപ്പോൾ വിജയ് ആരാധകർ. പാൻ വേൾഡ് സോങ് എന്ന് രസകരമായി പറഞ്ഞു കൊണ്ട് റിലീസ് ചെയ്ത ഈ ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ ബ്ലോക്ക്ബസ്റ്റർ ആയി മാറിയിരുന്നു.
അറബിക് സ്റ്റൈൽ മ്യൂസിക്, വരികൾ എന്നിവക്കൊപ്പം തമിഴ് ബീറ്റുകൾ മിക്സ് ചെയ്തു ഒരുക്കിയ ഈ ഗാനം അനിരുദ്ധ് രവിചന്ദർ, ജോണിത ഗാന്ധി എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. തമിഴിലെ യുവ സൂപ്പർ താരം ശിവകാർത്തികേയൻ വരികൾ രചിച്ചിരിക്കുന്ന ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. സൺ പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രത്തിൽ പൂജ ഹെഗ്‌ഡെ ആണ് നായികാ വേഷം ചെയ്യുന്നത്. യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് മനോജ് പരമഹംസയാണ്. കോലമാവ് കോകില, ഡോക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ചിത്രമാണ് ബീസ്റ്റ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.