ഇന്ത്യൻ സിനിമയിലെ രണ്ട് മെഗാതാരങ്ങളായ ചിരഞ്ജീവിയും സൽമാൻ ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തെലുങ്ക് ചിത്രമായ ഗോഡ്ഫാദർ. മോഹൻ രാജ സംവിധാനം ചെയ്ത ഈ ചിത്രം ബ്ലോക്ക്ബസ്റ്റർ മലയാളം ചിത്രമായ ലൂസിഫറിന്റെ റീമേക്കാണ്. കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ലൂസിഫറിന്റെ ഈ തെലുങ്ക് റീമേക്കിൽ, മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ മലയാളത്തിൽ ചെയ്ത കഥാപാത്രങ്ങളായാണ് ചിരഞ്ജീവി, സൽമാൻ ഖാൻ എന്നിവരെത്തുന്നത്. ഇതിന്റെ ടീസർ കുറച്ചു നാളുകൾക്കു മുൻപാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു ഗാനത്തിന്റെ പ്രോമോ ടീസർ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ഈ ഗാനം നാളെ റിലീസ് ചെയ്യും. താർ മാർ തക്കർ മാർ എന്ന വരികളോടെ തുടങ്ങുന്ന ഈ ഡാൻസ് നമ്പർ ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലും ഇതിനു വരികൾ രചിച്ചത് അനന്ത ശ്രീരാമുമാണ്. തമൻ എസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത്.
ചിരഞ്ജീവിയും സൽമാൻ ഖാനും ചുവട് വെക്കുന്ന ഈ ഗാനത്തിന് നൃത്ത സംവിധാനം ചെയ്തത് പ്രഭുദേവയാണ്. ഈ ചിത്രത്തിന്റെ ടീസർ പുറത്തു വന്നപ്പോൾ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്നും നേരിട്ടത്. ഏതായാലും ഈ ഗാനം നാളെ പുറത്തു വരുമ്പോൾ എത്തരത്തിലാണ് സ്വീകരിക്കപ്പെടുക എന്നറിയാൻ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. ലേഡി സൂപ്പർ സ്റ്റാർ നയൻ താര, പുരി ജഗന്നാഥ്, സത്യ ദേവ്, ഹാരിഷ് ഉത്തമൻ, ജയപ്രകാശ്, സച്ചിൻ കടേക്കർ, വംശി കൃഷ്ണ, നാസർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കോണിഡാല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് ലൂസിഫറിന്റെ ഈ തെലുങ്ക് റീമേക് നിർമ്മിച്ചിരിക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.