ഇന്ത്യൻ സിനിമയിലെ മെഗാതാരങ്ങളായ ചിരഞ്ജീവിയും സൽമാൻ ഖാനും ആദ്യമായി ഒന്നിക്കുന്ന ഗോഡ്ഫാദർ എന്ന ചിത്രത്തിലെ ലിറിക് വീഡിയോ ഗാനമാണിപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മോഹൻ രാജ സംവിധാനം ചെയ്ത ഈ ചിത്രം ബ്ലോക്ക്ബസ്റ്റർ മലയാളം ചിത്രമായ ലൂസിഫറിന്റെ റീമേക്കാണ്. താർ മാർ തക്കർ മാർ എന്ന വരികളോടെ തുടങ്ങുന്ന ഈ ഡാൻസ് നമ്പർ ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലും ഇതിനു വരികൾ രചിച്ചത് അനന്ത ശ്രീരാമുമാണ്. നേരത്തെ അതിന്റെയൊരു പ്രോമോ ടീസർ പുറത്ത് വരികയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തു വന്നിരിക്കുകയാണ്. തമൻ എസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത്. കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിന്റെ ഈ തെലുങ്ക് റീമേക്കിൽ, മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ മലയാളത്തിൽ ചെയ്ത കഥാപാത്രങ്ങളായാണ് ചിരഞ്ജീവി, സൽമാൻ ഖാൻ എന്നിവർ തെലുങ്കിലെത്തിയിരിക്കുന്നത്.
പ്രഭുദേവയാണ് ഇതിനു വേണ്ടി നൃത്ത സംവിധാനം ചെയ്തിരിക്കുന്നത്. അതിനൊപ്പം അദ്ദേഹം ഈ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട്, ചിരഞ്ജീവിക്കും സൽമാൻ ഖാനുമൊപ്പം ചുവടു വെക്കുന്നുമുണ്ട്. ലേഡി സൂപ്പർ സ്റ്റാർ നയൻ താര, പുരി ജഗന്നാഥ്, സത്യ ദേവ്, ഹാരിഷ് ഉത്തമൻ, ജയപ്രകാശ്, സച്ചിൻ കടേക്കർ, വംശി കൃഷ്ണ, നാസർ എന്നിവരും വേഷമിട്ട ഈ ചിത്രം കോണിഡാല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. നേരത്തെ ഈ ചിത്രത്തിന്റെ ടീസർ പുറത്തു വന്നപ്പോൾ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്നും ഉണ്ടായത്. ഏതായാലും വരുന്ന ഒക്ടോബർ അഞ്ചിന് ഈ ചിത്രം റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ് ആരാധകർ.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.