വലിയ നടന്മാരും താരങ്ങളും സ്‌ക്രീനിൽ നീളമുള്ള ഡയലോഗുകൾ പറഞ്ഞു പ്രേക്ഷകരുടെ കയ്യടി നേടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളും നെടുങ്കൻ ഡയലോഗുകൾ പറഞ്ഞു കയ്യടി നേടാനുള്ള കഴിവുള്ളവരും ആണ്. എന്നാൽ ഇപ്പോഴിതാ മൂന്നര മിനിട്ടു നീളമുള്ള ഒരു ഡയലോഗ് ഒറ്റ ഷോട്ടിൽ തീർത്തു കൊണ്ട് റെക്കോർഡ് സൃഷ്ട്ടിച്ചിരിക്കുകയാണ് തെലുങ്ക് നടൻ സമ്പൂർണേഷ് ബാബു. ചൂടൻ സ്റ്റാർ എന്ന വിശേഷണം ഉള്ള നടൻ ആണ് സമ്പൂർണേഷ് ബാബു. അദ്ദേഹത്തിന്റെ പുതിയ ചിത്രം കൊബ്ബാരി മട്ട ഓഗസ്റ്റ് പത്തിന് തിയറ്ററുകളിലെത്തും. ഈ ചിത്രത്തിൽ ആണ് അദ്ദേഹം മൂന്നര മിനിട്ടു നീളമുള്ള ഡയലോഗ് ഒരു ഷോട്ടിൽ പറഞ്ഞത്. സ്പൂഫ് ചിത്രങ്ങളിലൂടെയാണ് അദ്ദേഹം തെലുങ്ക് സിനിമയിൽ ശ്രദ്ധ നേടിയത്. അദ്ദേഹത്തിന്റെ ഈ പുതിയ ചിത്രവും സ്പൂഫ് ഗണത്തിൽ പെടുത്താവുന്നതു തന്നെയാണ്.
അഞ്ച് വർഷങ്ങൾക്കു ശേഷമാണ് സംപൂർണേഷ് വീണ്ടും നായകനായി എത്തുന്നത് എന്ന പ്രത്യേകതയും ഈ പുതിയ ചിത്രത്തിന് ഉണ്ട്. ഈ സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് സമ്പൂർണേഷിന്റെ ഇതിലെ മൂന്നര മിനിട്ടു നീളുന്ന ഡയലോഗ് റെക്കോർഡ് ആണെന്ന് അവകാശപ്പെടുന്നത്. ലോകത്ത് ഒരു നടനും ഇതുവരെ മൂന്നര മിനിട്ടു നീളമുള്ള ഡയലോഗ് ഒറ്റ ഷോട്ടിൽ പറഞ്ഞിട്ടില്ല എന്നും അവർ പറയുന്നു. ആറു മിനിറ്റോളം ദൈർഖ്യം ഉള്ള ഈ ചിത്രത്തിന്റെ ട്രെയ്ലറിൽ ഈ ഡയലോഗ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ തന്നെ ഏഴു ലക്ഷത്തിൽ അധികം ആളുകൾ ഈ ട്രൈലെർ കണ്ടു കഴിഞ്ഞു. സമ്പൂർണേഷിന്റെ മുൻ ചിത്രമായ ഹൃദയ കലേയം സംവിധാനം ചെയ്ത സ്റ്റീവൻ ശങ്കർ ആണ് ഈ പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.