നടനവിസ്മയം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന ‘ആദി’ യുടെ പുതിയ ടീസർ പുറത്തിറങ്ങി. കടൽത്തീരത്തുകൂടി നടന്നുപോകുന്ന പ്രണവിനെയാണ് ടീസറിൽ കാണിച്ചിരിക്കുന്നത്. ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധാനം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9–ാമത്തെ ചിത്രമാണ് ഇത്. 8 ചിത്രങ്ങൾ സംവിധാനം ചെയ്തപ്പോഴും ഇല്ലാത്ത ടെൻഷനാണ് തനിക്ക് ‘ആദി’ ചെയ്യുമ്പോഴെന്നും ജീത്തു ജോസഫ് മുൻപ് വ്യക്തമാക്കിയിരുന്നു. ചില കള്ളങ്ങള് മാരകമായേക്കുമെന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈന്.
ലെന, അനുശ്രീ, അദിതി രവി എന്നിവരാണ് ചിത്രത്തിലെ പ്രധാനപ്പെട്ട മൂന്ന് സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, ഷിജു വിൽസൺ, ഷറഫുദ്ദീൻ, നോബി എന്നിവരും മുഖ്യവേഷത്തിൽ എത്തുന്നു. മേജര്രവിയുടെ പുനര്ജനി എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം സ്വന്തമാക്കിയ താരമാണ് പ്രണവ്. കൂടാതെ ‘സാഗര് ഏലിയാസ് ജാക്കി’ എന്ന മോഹന്ലാല് ചിത്രത്തിലെ രെു ഗാനത്തിലും ചെറിയ വേഷത്തിൽ പ്രണവ് മോഹൻലാൽ എത്തിയിരുന്നു. കൂടാതെ രണ്ട് ചിത്രങ്ങളിൽ സഹസംവിധായകനായും പ്രണവ് പ്രവർത്തിച്ചിട്ടുണ്ട്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം അനിൽ ജോൺസൺ. ആന്റണി പെരുമ്പാവൂരാണ് ആശീർവാദ് സിനിമാസിനു വേണ്ടി ചിത്രം നിർമിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.