[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഇത് വെറും മാഷല്ല, ഗുണ്ടാ മാഷ് ആണ്; യൂട്യൂബിൽ ആഘോഷവരവേൽപ്പുമായി ‘മാസ്റ്റർ പീസ്’ ട്രെയിലർ

മലയാള സിനിമയിൽ വീണ്ടുമൊരു തരംഗം സൃഷ്‍ടിക്കുകയാണ് മമ്മൂട്ടി നായകനായെത്തുന്ന ‘മാസ്റ്റർ പീസ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കോളെജ് അധ്യാപകനായാണ് മമ്മൂട്ടി എത്തുന്നത്. കോളജിലെ വില്ലന്‍‌മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ എത്തുന്ന പ്രശ്‌നക്കാരനായ അധ്യാപകനാണ് ഇദ്ദേഹം. ഗുണ്ടാ മാഷ് എന്ന വിളിപ്പേരില്‍ എത്തുന്ന എഡ്ഡിയുടെ പഞ്ച് ഡയലോഗുകളും ആക്ഷൻ രംഗങ്ങളുമാണ് ട്രെയിലറിൽ മുന്നിട്ടുനിൽക്കുന്നത്. ഒരു മിനിറ്റ് 48 സെക്കൻഡ് ആണ് ട്രെയിലറിന്റെ ദൈർഘ്യം. വൻ റെക്കോര്‍ഡുകള്‍ തീര്‍ത്ത ടീസറിനും മെയ്ക്കിങ് വിഡിയോക്കും പിന്നാലെ ട്രെയിലറും യൂട്യൂബിൽ ഹിറ്റായി മാറുകയാണ്.

പുലിമുരുകന് ശേഷം ഉദയകൃഷ്‍ണ തിരക്കഥ ഒരുക്കിയ ചിത്രമാണ് മാസ്റ്റർ പീസ്. മമ്മൂട്ടി വമ്പൻ യുവനിരയ്‌ക്കൊപ്പം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ്, മക്ബുൽ സൽമാൻ, ദിവ്യദർശൻ, ജോൺ, കൈലാഷ്, വരലക്ഷ്‌മി, പൂനം ബജ്‌വ, മുകേഷ്,ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു, പാഷാണം ഷാജി, ജോളി മൂത്തേടൻ, സന്തോഷ് പണ്ഡിറ്റ്, എന്നിങ്ങനെ നിരവധി താരങ്ങൾ മമ്മൂട്ടിയോടൊപ്പം അണി നിരക്കുന്നു. വിനോദ് ഇല്ലംപള്ളിയാണ് ക്യാമറ കൈകാര്യം ചെയ്തത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്.മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം ഉദയ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള യുകെ സ്റ്റുഡിയോസ് വിതരണം ചെയ്യും.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.