മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി പുതിയ വർഷത്തിൽ ആദ്യം റിലീസ് ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. ജനുവരി 23 നു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ഇതിന്റെ ആദ്യ ടീസറും വമ്പൻ ഹിറ്റായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ പ്രശസ്തനായ എഡിറ്റർ ലിന്റോ കുര്യൻ എഡിറ്റ് ചെയ്ത ഇതിന്റെ രണ്ടാം ടീസറും എത്തിയിരിക്കുകയാണ്. ആദ്യ ടീസർ പോലെ തന്നെ മമ്മൂട്ടി ആരാധകരെ ഹരം കൊള്ളിക്കുന്ന മാസ്സ് ടീസർ ആണ് രണ്ടാമതും അണിയറ പ്രവർത്തകർ ഇറക്കിയിരിക്കുന്നത്. പുതിയ വർഷം പിറന്ന ഉടൻ തന്നെയാണ് ഈ ടീസർ പുറത്തു വിട്ടിരിക്കുന്നത്. രാജാധി രാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യും.
മമ്മൂട്ടിക്ക് ഒപ്പം പ്രശസ്ത തമിഴ് നടൻ രാജ് കിരണും അഭിനയിച്ച ഈ ചിത്രം രചിച്ചത് നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്നാണ്. വളരെ പിശുക്കനായ ഒരു പലിശക്കാരന്റെ വേഷത്തിലാണ് ഈ ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. കലാഭവൻ ഷാജോൺ വില്ലൻ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് മീന ആണ്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ഷൈലോക്ക് നിർമ്മിച്ചിരിക്കുന്നത്. ഗോപി സുന്ദർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് റെനഡിവേ ആണ്. ബിബിൻ ജോർജ്, സിദ്ദിഖ്, ജോൺ വിജയ്, ഹരീഷ് കണാരൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു മാസ്സ് എന്റെർറ്റൈനെർ ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.