ഒരു നടൻ എന്ന നിലയിൽ കുറച്ചു കാലം കൊണ്ട് തന്നെ ഏറെ വളർച്ച നേടിയ ഒരാളാണ് ജോജു ജോർജ്. തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ വളരെ സ്വാഭാവികമായി ചെയ്തു ഫലിപ്പിക്കുന്ന ഈ നടൻ ഏതു തരം വേഷവും തനിക്കു വഴങ്ങും എന്ന് ഓരോ ചിത്രം കഴിയുംതോറും നമ്മുക്ക് കാണിച്ചു തരികയാണ്. ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ ഈ നടൻ പിന്നീട് സഹനടനും വില്ലനും കോമഡി നടനും ഇപ്പോൾ നായകനും ആയി കഴിഞ്ഞു. ജോജു സ്‌ക്രീനിൽ വരുമ്പോൾ ഉള്ള പ്രേക്ഷകരുടെ കയ്യടി മതി ഈ നടന് ഇപ്പോൾ ഉള്ള പോപ്പുലാരിറ്റി മനസ്സിലാക്കാൻ. ഒരു നടൻ എന്ന നിലയിൽ മാത്രമല്ല ഒരു നിർമ്മാതാവ് എന്ന നിലയിലും നമ്മുക്ക് മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ളയാളാണ് ജോജു. ജോജു നായകനായി എത്തുന്ന പുതിയ ചിത്രമാണ് എം പദ്മകുമാർ സംവിധാനം ചെയ്ത ജോസഫ്.
അടുത്ത മാസം റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു. കട്ട കലിപ്പ് ലുക്കിലാണ് ജോജു ജോർജ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു പക്കാ മാസ്സ് ട്രൈലെർ തന്നെയാണ് ജോസെഫിന്റെതു എന്ന് പറയാം. ഒരിക്കൽ കൂടി പ്രേക്ഷകരെ വിസ്മയിപ്പിക്കാനുറച്ചു തന്നെയാണ് ജോജുവിന്റെ വരവെന്നത് ഈ ടീസർ നമ്മുക്ക് വ്യക്തമാക്കി തരുന്നുണ്ട്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഈ ടീസറിന് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.
ജോസെഫിന്റെ പോസ്റ്ററുകളും ഏറെ ജനശ്രദ്ധ നേടിയെടുത്തിരുന്നു. ജോജു ജോർജ് തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഷാഹി കബീർ ആണ്. രഞ്ജിൻ രാജ് സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസും ദൃശ്യങ്ങൾ ഒരുക്കിയത് മനേഷ് മാധവനും ആണ്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.